ഒരു പോളിഷ് ദുരന്തം; പോളണ്ടിനെ കുറിച്ച ഒരക്ഷരം മിണ്ടാനില്ല മറുപടിയല്ല ,മൂന്നടിച്ച് കൊളംബിയണ് മിന്നലാക്രമണം

ലോകകപ്പ് ഫുട്‌ബോളില്‍ പോളണ്ടിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് കൊളംബിയ.

0


മോസ്കൊ :ലോകകപ്പ് ഗ്രൂപ്പ് എച്ചില്‍ നിര്‍ണായക മത്സരത്തില്‍ പോളണ്ടിനെതിരെ കൊളംബിയക്ക് ജയം. മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് പോളണ്ടിനെ തകര്‍ത്തത്. കൊളംബിയ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തിയപ്പോള്‍ പോളണ്ട് പുറത്തായി.

ആദ്യ മത്സരം തോറ്റെത്തിയ ഇരു ടീമിനും ജയത്തില്‍ കുറഞ്ഞതൊന്നും മതിയാകുമായിരുന്നില്ല. ലെവന്‍ഡോവ്സ്കി നയിച്ച പോളണ്ടിനെതിരെ റെഡമേല്‍ ഫാല്‍ക്കാവോയുടെ കൊളംബിയ തുടക്കം മുതല്‍ ആധിപത്യം നേടി.40 -ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ യെറി മിനയാണ് ആദ്യ ഗോള്‍ നേടിയത്. 70-ാം മിനിറ്റില്‍ ഫാല്‍ക്കാവോയും 75-ാം മിനിറ്റില്‍ യുവാന്‍ ക്വാഡ്രാഡോയും ഗോളുകള്‍ നേടി.

രണ്ടാം പകുതിയില്‍ പോളണ്ട് ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും മനോഹര പാസുകളിലൂടെ കൊളംബിയ തന്നെ മൈതാനത്ത് നിറഞ്ഞുനിന്നു. 70 ആം മിനിറ്റില്‍ ഹാമിഷ് റോഡ്രിഗസിന്റെ പാസില്‍ ഫാല്‍ക്കാവോ കൊളംബിയന്‍ ലീഡുയര്‍ത്തി.

അന്താരാഷ്ട്ര മത്സരങ്ങളില്‍ കൊളംബിയക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരവുമായി ഫാല്‍ക്കാവോ. അഞ്ച് മിനിറ്റിനുള്ളില്‍ ക്വോഡ്രാഡോയുടെ ഊഴമായിരുന്നു.

കൊളംബിയ വ്യക്തമായ ലീഡെടുത്തതോടെ പോളണ്ട് കളി കൈവിട്ടു. ജയത്തോടെ ഗ്രൂപ്പ് എച്ചില്‍ കൊളംബിയ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തിയപ്പോള്‍ രണ്ട് മത്സരങ്ങളും തോറ്റ പോളണ്ട് പുറത്തായി

You might also like

-