” കരയേണ്ട ഇനിയും നമുക്കവസരമുണ്ട് ശരിക്കും ജയിച്ചത് നമ്മളാണ് ” ലോകകപ്പിൽ തോൽവി ഏറ്റുവാങ്ങിയ ക്രൊയേഷ്യന്‍ കളിക്കാരെ അമ്മയെ പോലെ ആശ്വസിപ്പിക്കുന്ന ക്രൊയേഷ്യന്‍ പ്രസിഡന്റ്,

ടീമിന്റെ മുന്നേറ്റത്തില്‍ ആര്‍പ്പ് വിളിച്ചും ഇടര്‍ച്ചയില്‍ നിരാശ പ്രകടിപ്പിച്ചും ഗ്യാലറിയില്‍ അവര്‍ നിറഞ്ഞ് നിന്നു. ഒടുവില്‍ ക്രൊയേഷ്യ ഇടറിവീണപ്പോള്‍ താരങ്ങളെ ചേര്‍ത്ത് പിടിച്ച് നിങ്ങളാണ് ഈ രാജ്യത്തിന്റെ അഭിമാനമെന്ന് പറയാന്‍ അവര്‍ക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.

0

ലുഷ്നിക്കി: ചരിത്രo തിരുത്താൻ ലോകകപ്പ് ഫൈനലിൽ എത്തിയ ക്രൊയേഷ്യയുടെ കണ്ണീര് വീണ രാവിൽ അമ്മയെപ്പോലെ താരങ്ങളെ ആശ്വസിപ്പിക്കുന്ന സ്ത്രീയെ ലോകം ഒരിക്കലും മറക്കില്ല . പ്രതിസന്ധികളേയും വെല്ലുവിളികളേയും ആട്ടിയോടിച്ച് ഫൈനലിലെത്തിയ ക്രെയേഷ്യന്‍ ടീം ഫ്രഞ്ച് വിപ്ലവത്തിന് മുന്നില്‍ ഇടറിവീണപ്പോള്‍ താരങ്ങളെ അമ്മയെ പോലെ ആശ്വാസിപ്പിക്കാന്‍ എത്തിയ ക്രൊയേഷ്യന്‍ പ്രസിഡന്റ്,
കൊലിന്റ ഗ്രബാര്‍ കിറ്ററോവിച്ച് ആയിരുന്നു അത്.

മത്സരം തുടങ്ങുമ്പോള്‍ തന്നെ സെമിയിലേത് പോലെ ടീമിന് പ്രചോദനമായി ഗ്യാലറിയിലെത്തിയിരുന്നു അവര്‍. ടീമിന്റെ മുന്നേറ്റത്തില്‍ ആര്‍പ്പ് വിളിച്ചും ഇടര്‍ച്ചയില്‍ നിരാശ പ്രകടിപ്പിച്ചും ഗ്യാലറിയില്‍ അവര്‍ നിറഞ്ഞ് നിന്നു. ഒടുവില്‍ ക്രൊയേഷ്യ ഇടറിവീണപ്പോള്‍ താരങ്ങളെ ചേര്‍ത്ത് പിടിച്ച് നിങ്ങളാണ് ഈ രാജ്യത്തിന്റെ അഭിമാനമെന്ന് പറയാന്‍ അവര്‍ക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.

ക്രൊയേഷ്യന്‍ സൂപ്പര്‍ താരം മോഡ്രിച്ചിനെ ആശ്വസിപ്പിക്കുന്ന കൊലിന്റ ഗ്രബാര്‍ കിറ്ററോവിച്ചിന്റെ ചിത്രം ഇതിനോടകം തന്നെ ലോകം ചര്ച്ച ചെയ്തുകഴിഞ്ഞു .ലോകം പറഞ്ഞു “പ്രസിഡന്റായാല്‍ ഇങ്ങനെ വേണം. രാജ്യം ആഹ്ലാദിക്കുമ്പോള്‍ പ്രോട്ടോക്കോള്‍ മറന്ന് ആനന്ദ നൃത്തമാടണം. സങ്കടപ്പെടുമ്പോള്‍ അവരെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കണം, അവരിലൊരാളാവണം.” ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയ അവരെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്.

You might also like

-