കോഴിക്കോട് എലിപ്പനി പടരുന്നു രണ്ടുപേർ കുടി മരിച്ചു

0

കോഴിക്കോട് : സ്ഥാനത്ത് എലിപ്പനി ബാധിച്ച് രണ്ട് പേര് കുടിമരിച്ചു .കോഴിക്കോട് കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍, മുക്കം സ്വദേശി ശിവദാസന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ കോഴിക്കോട് ജില്ലയില്‍ മാത്രം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.പ്രളയശേഷം പകര്‍ച്ചാവ്യാധികള്‍ പടര്‍ന്നു പിടിക്കുമെന്ന ആശങ്ക നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിനെതിരെ ജാഗ്രതാ-മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു.എന്നാല്‍ പ്രളയ ദുരിതത്തില്‍ നിന്ന് കരകയറുന്നതിന് മുന്‍പ് തന്നെ എലിപ്പനിപടന്നുപിച്ചുകൊണ്ടിരിക്കുയാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 159 എലിപ്പനി ബാധയാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 44 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

എലിപ്പനി പടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.കോഴിക്കോടിന് പുറമെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. രോഗം വ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രളയപ്രദേശങ്ങളില്‍ പ്രതിരോധ മരുന്ന് വിതരണവും ആരംഭിച്ചു.സംസ്ഥാനത്ത് എലിപ്പനി നേരിടുന്നതിനായി 325 താല്‍ക്കാലിക ആശുപത്രികള്‍ പ്രവര്‍ത്തിക്കും. പി.ജി. ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാണ്.

ആലപ്പുഴ ജില്ലയിൽ നാല് പേർക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ നഗരസഭ, പുന്നപ്ര, കരുവാറ്റ, കഞ്ഞിക്കുഴി മേഖലകളിൽ നിന്നുള്ളവരെയാണ് എലിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനകൾക്കായി അയച്ചു. ഇതോടെ ജില്ലയിൽ പതിനൊന്ന് പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

പ്രളയബാധിത പ്രദേശങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും കഴിഞ്ഞ ദിവസം മുതല്‍ എലിപ്പനി പ്രതിരോധ ഗുളിക വിതരണം തുടങ്ങിയിരുന്നു. പ്രളയബാധിത പ്രദേശങ്ങളിലുള്ളവരും ശുചീകരണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവരും പ്രതിരോധമരുന്നായ ഡോക്സിസൈക്ലിന്‍ കഴിക്കണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശം

 

You might also like

-