ഫൈസൽ ഫരീദിനെഉടൻ ഇന്ത്യക്ക് കൈമാറാനിടയില്ല , ദുബായ് പോലീസ് ചോദ്യം ചെയ്യുന്നു

ബൈ പൊലീസ് കസ്റ്റഡിയിൽ നിന്നും ഫൈസലിനെ അബൂദബിയിലേക്ക് മാറ്റിയതായാണ് വിവരം. ഫെഡറൽ അന്വേഷണ ഏജൻസി മുഖേനയാണ് ചോദ്യംചെയ്യൽ.

0

തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ ദുബായ് പോലീസിന്റെ പിടിയിലുള്ള ഫൈസൽ ഫരീദിനെഉടൻ ഇന്ത്യക്ക് കൈമാറാനിടയില്ല
കേസിൽ ഇയാളുടെ പങ്ക് വ്യ്കതമാക്കാൻ ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ദുബായ് പോലീസ് ഫരീദിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ദുബൈ പൊലീസ് കസ്റ്റഡിയിൽ നിന്നും ഫൈസലിനെ അബൂദബിയിലേക്ക് മാറ്റിയതായാണ് വിവരം. ഫെഡറൽ അന്വേഷണ ഏജൻസി മുഖേനയാണ് ചോദ്യംചെയ്യൽ.സ്വർണക്കടത്ത് കേസിൽ യു.എ.ഇയുടെ അന്വേഷണത്തിനും ഫൈസൽ ഫരീദിന്‍റെ മൊഴി നിർണായകമാണ്. രണ്ട് രാജ്യങ്ങളും തമ്മിൽ കുറ്റവാളികളുടെ കൈമാറ്റ കരാർ നിലനിൽക്കുന്നുണ്ടെങ്കിലും ഫൈസൽ ഫരീദിനെ ഇന്ത്യക്ക് ഉടൻ വിട്ടുകിട്ടുമെന്ന് പറയാനാവില്ല. യു.എ.ഇയുടെ അന്വേഷണം പൂർത്തിയാകുന്ന മുറക്ക് മാത്രമായിരിക്കും കൈമാറ്റം. ഫൈസലിന് പുറമെ കുറ്റകൃത്യത്തിൽ യു.എ.ഇയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്

യു.എ.ഇയുടെ ഔദ്യോഗിക മുദ്രകൾ വ്യാജമായി നിർമിച്ചു, അനധികൃതമായി ഇന്ത്യയിലേക്ക് സ്വർണം അയച്ചു, നയതന്ത്ര കാര്യാലയത്തിന്‍റെ വിലാസം ദുരുപയോഗം ചെയ്തു എന്നീ ഗുരുതര കുറ്റങ്ങളാണ് ഫൈസൽ ഫരീദിനെതിരെ ഇന്ത്യ ഉന്നയിച്ചിരിക്കുന്നത്. അതീവ ഗൗരവത്തോടെയാണ് ഇന്ത്യ നൽകിയ തെളിവുകൾ യു.എ.ഇ അന്വേഷണ സംഘം കാണുന്നത്. ദുബൈ കേന്ദ്രമായാണ് കുറ്റകൃത്യം നടന്നത് എന്നതിനാൽ കൂടുതൽ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് കണ്ടാണ് യു.എ.ഇയുടെ നാഷനൽ സെക്യൂരിറ്റി വിഭാഗം ഫൈസൽ ഫരീദിൽ നിന്ന് മൊഴിയെടുക്കുന്നത്.

.

You might also like

-