കര്‍ഷക റാലിക്കിടെ കര്‍ഷകന്‍ മരിച്ചത് ട്രാക്ടര്‍ മറിഞ്ഞെന്ന് ഡല്‍ഹി പൊലീസ്.

പൊലീസിന്റെ വെടിയേറ്റാണ് നവനീത് മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു. അതേസമയം കര്‍ഷകരുടെ പരേഡ് നിര്‍ത്തിവയ്ക്കുന്നതായി സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു

0

 

ഡല്‍ഹിയില്‍ കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ചുള്ള ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ മരിച്ചത് ട്രാക്ടര്‍ മറിഞ്ഞെന്ന് ഡല്‍ഹി പൊലീസ്. സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ബാരിക്കേഡുകള്‍ വച്ച് പൊലീസ് മാര്‍ഗതടസം സൃഷ്ടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.കര്‍ഷക റാലിക്കിടെ ഉത്തരാഖണ്ഡ് സ്വദേശി നവനീത് സിംഗ് ആണ് മരിച്ചത്. പൊലീസിന്റെ വെടിയേറ്റാണ് നവനീത് മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു. അതേസമയം കര്‍ഷകരുടെ പരേഡ് നിര്‍ത്തിവയ്ക്കുന്നതായി സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു. ഡല്‍ഹിയിലുള്ളവര്‍ സമരസ്ഥലങ്ങളിലേക്ക് തിരിച്ച് പോകണമെന്നും മോര്‍ച്ച ആവശ്യപ്പെട്ടു. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും സംഘടന.

സുരക്ഷ ഉറപ്പാക്കുന്നതിനായി അർധ സൈനികരെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു. സംഘർഷം നടന്ന ഐടിഒയിൽ സ്ഥിതി നിയന്ത്രണ വിധേയമായി. സംഘർഷത്തിന് നേതൃത്വം നൽകിയവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ഡൽഹി ജോയിന്‍റ് കമ്മിഷണർ അലോക് കുമാർ അറിയിച്ചു. ഡല്‍ഹിയിലെ പലയിടങ്ങളിലും ഇന്‍റര്‍നെറ്റ് താത്കാലികമായി വിച്ഛേദിച്ചു. കര്‍ഷകര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തു. നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

You might also like

-