കർഷകരുടെ ദേശീയപ്രക്ഷോപം രാജ്യത്തെ റോഡുകൾ ഉപരോധിച്ചു

നീണ്ട 73 -ാം ദിവസമാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്നത്. കര്‍ഷകര്‍ എതിര്‍ക്കുമ്പോഴും നിയമം കര്‍ഷകര്‍ക്ക് ഗുണകരമാണെന്നും പിന്‍വലിക്കില്ലെന്നുമാണ് പ്രധാനമന്ത്രി മോദി ആവര്‍ത്തിക്കുന്നത്

0

കാര്‍ഷിക നിയമങ്ങൾക്കെതിരെ സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത രാജ്യവ്യാപക റോഡുപരോധച്ചു സമരം രാജയത്തു നിരവധി പ്രാദേശികളിൽ വാഹനന ഗതാഗതം തടസ്സപെട്ടു . പന്ത്രണ്ട് മണി മുതൽ മൂന്ന് മണി വരെയാണ് സമരം. ഡൽഹി, യു.പി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലൊഴികെ എല്ലായിടത്തും ദേശീയ സംസ്ഥാന പാതകൾ ഉപരോധസമരം നടക്കുന്നുണ്ട്,

J&K: Farmer organisations in Jammu stage protest on Jammu-Pathankot highway as part of the nationwide ‘chakka jaam’ called by farmers today. “We appeal to the govt to repeal these laws. We support the farmers protesting on the borders of Delhi,” says a protester
Image

Image

Image

നീണ്ട 73 -ാം ദിവസമാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്നത്. കര്‍ഷകര്‍ എതിര്‍ക്കുമ്പോഴും നിയമം കര്‍ഷകര്‍ക്ക് ഗുണകരമാണെന്നും പിന്‍വലിക്കില്ലെന്നുമാണ് പ്രധാനമന്ത്രി മോദി ആവര്‍ത്തിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെലെയുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് രാജ്യത്തിര്‍ത്തിക്ക് സമാനമായ തരത്തിലാണ് ദില്ലി അതിര്‍ത്തികളില്‍ ദില്ലി പൊലീസിന്‍റെ കരുതല്‍ തുടരുന്നത്. ഗാസിപ്പൂരിലെ ദേശീയ പാതയോരത്തെ പ്രധാന സമരവേദിയിലെത്താന്‍ 12 കിലോമീറ്റര്‍ നടക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അത്തരത്തിലാണ് ദില്ലി പൊലീസ് സമരമുഖങ്ങളെ മാധ്യമങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. അതിനിടെ സമരവേദികളെ ഒറ്റപ്പെടുത്തുന്ന ദില്ലി പൊലീസ് തന്ത്രത്തിനെതിരെ ഇന്ന് രാജ്യവ്യാപകമായി ദേശീയ പാതകളും സംസ്ഥാന പാതകളും ഉപരോധിക്കുമെന്ന് (Chakka Jam) കര്‍ഷകര്‍ അറിയിച്ചു.

കര്‍ഷക നിയമങ്ങൾ പിൻവലിക്കണമെന്നാവിശ്യപ്പെട്ടുള്ള സമരം വീണ്ടും ശക്തമാക്കുന്നതിനാണ് സംയുക്ത സമര സമിതി ഇന്ന് രാജ്യവ്യാപക റോഡുപരോധ സമരം നടത്തുന്നത്. ദേശീയ സംസ്ഥാന പാതകൾ തടഞ്ഞാകും സമരം. അതേസമയം ഡൽഹിയിലും യുപിയിലും ഉത്തരാഖണ്ഡിലും സമരം ഒഴിവാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ എപ്പോൾ വേണമെങ്കിലും സമരം നടത്താമെന്നും മറ്റിടങ്ങളിൽ കര്‍ഷകരെ ഒരുക്കി നിര്‍ത്താനായാണ് സമരം നടത്തുന്നതെന്നും ബികെയു നേതാവ് രാജേഷ് തികത്ത് വ്യക്തമാക്കി.

സമരം സമാധാനപരമായിരിക്കുമെന്ന് സംയുക്ത സമര സമിതി വ്യക്തമാക്കി. ഇതുറപ്പു വരുത്താൻ മാര്‍ഗനിര്‍ദേശങ്ങളും സമിതി പുറത്തിറിക്കിയിട്ടുണ്ട്. അവശ്യ സേവനങ്ങളെ ഉപരോധത്തിൽ നിന്ന് ഒഴിവാക്കും. ജനങ്ങളുമായും ഉദ്യോഗസ്ഥരുമായും തര്‍ക്കങ്ങൾ ഒഴിവാക്കണമെന്ന നിര്‍ദേശവും സമിതി നൽകിയിട്ടുണ്ട്. സമരത്തെ നേരിടുന്നത് ചര്‍ച്ച ചെയ്യാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. സമരം നടക്കുന്ന ഡൽഹി അതിര്‍ത്തികൾക്ക് ചുറ്റും പൊലീസ് വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ മുൻകൂട്ടി മനസിലാക്കാൻ ഇന്റലിജൻസ് ശ്രംഖലയുടെ പ്രവര്‍ത്തനവും യോഗം വിലയിരുത്തിയിരുന്നു.

 

You might also like

-