“മരിക്കാൻ അനുവദിക്കണം” ദയാവധത്തിന് അനുമതിആവശ്യപ്പെട്ട് 200 കർഷകർ രാഷ്‌ട്രപതിക്ക് കത്തയച്ചു

0

​ഡ​ൽ​ഹി: ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ജീ​വ​നൊ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന​യി​ൽനി​ന്നു​ള്ള 200 ക​ർ​ഷ​ക​ർ രാ​ഷ്‌ട്രപ​തി​ക്കു കത്തെഴുതി. പ​ന്ത്ര​ണ്ട​ല​ധി​കം ഗ്രാ​മ​ങ്ങ​ളി​ൽനി​ന്നു​ള്ള രാ​ഷ്‌ട്രീ​യ കി​സാ​ൻ മ​സ്ദൂ​ർ മ​ഹാ​സം​ഘി​ൽ പെ​ട്ട ക​ർ​ഷ​ക​രാ​ണി​വ​ർ. ജ​ബ​ൽ​പൂ​ർ വി​ന്ധ്യാ​ഞ്ച​ൽ പ​വ​ർ പ്രോ​ജ​ക്ടി​ന് വേ​ണ്ടി കേ​ബി​ൾ വ​ലി​ച്ച​തി​ലൂ​ടെ ത​ങ്ങ​ളു​ടെ കൃ​ഷി​യി​ട​ത്തി​നു​ണ്ടാ​യ ന​ഷ്ടം നി​ക​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് ക​ർ​ഷ​കർ പ​റ​യു​ന്ന​ത്.

സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നുംത​ന്നെ പാ​ലി​ക്കാ​തെ​യാ​ണ് ക​ന്പ​നി കേ​ബി​ൾ വ​ലി​ച്ചി​രി​ക്കു​ന്ന​ത്. ഭൂഉ​ട​മ​കൾക്ക് ഒ​രു ത​ര​ത്തി​ലു​ള്ള ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കി​യി​ട്ടി​ല്ല. ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. വ്യാ​ജ കേ​സു​ക​ളി​ൽ പെ​ടു​ത്തി അ​ക​ത്താ​ക്കു​മെ​ന്നാ​യി​രു​ന്നു. രാ​ഷ്‌ട്രപ​തി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തുകൊ​ണ്ടു​ള്ള ക​ത്ത് ഇ​ന്ന​ലെ ക​ർ​ഷ​ക​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് കൈ​മാ​റി.

പ്ര​തി​ഷേ​ധനി​ര​യി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ന്നി​രു​ന്ന ക​ർ​ഷ​ക സം​ഘം പ്ര​തി​നി​ധി​യെ ക​ള്ള​ക്കേ​സി​ൽ പെ​ടു​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​തേത്തുട​ർ​ന്ന് ആ​ർ​കെഎം​എം പ്ര​സി​ഡ​ന്‍റ് ശി​വ​കു​മാ​ർ ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ ക​ർ​ഷ​ക റാ​ലി ന​ട​ത്തി​യി​രു​ന്നു.

You might also like

-