നാളെ ഭാരത് ബന്ദ് കാര്‍ഷിക ബില്ലുകൾക്കെതിരെ രാജ്യത്തെ കർഷകരുടെ

റെയിൽവെ ട്രാക്കുകളിൽ കുത്തിരുന്ന് ഇന്നുമുതൽ 26 വരെ പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭവും ഇന്ന് തുടങ്ങി പാര്‍ടി ജനറൽ സെക്രട്ടറിമാരുടെ വാര്‍ത്താ സമ്മേളനങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നടക്കും

0

ഡൽഹി :രാജ്യത്തെ കർഷകരുടെ നിലനിൽപ്പിനെ ബാധിക്കുന്ന കാര്‍ഷിക ബില്ലുകൾക്കെതിരെ കര്‍ഷകരുടെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമായി . സമരത്തിന്റെ ഭാഗമായി പഞ്ചാബിൽ കര്‍ഷകര്‍ ട്രെയിനുകൾ തടഞ്ഞിട്ടു. റെയിൽവെ ട്രാക്കുകളിൽ കുത്തിരുന്ന് ഇന്നുമുതൽ 26 വരെ പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭവും ഇന്ന് തുടങ്ങി പാര്‍ടി ജനറൽ സെക്രട്ടറിമാരുടെ വാര്‍ത്താ സമ്മേളനങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നടക്കും. 28 ന് രാജ്ഭവനിലേക്ക് കര്‍ഷക മാര്‍ച്ചുകൾ നടത്തി ഗവര്‍ണര്‍മാര്‍ക്ക് നിവേദനം നൽകും. രണ്ട് കോടി ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിക്ക് അയക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. മറ്റ് പ്രതിപക്ഷ പാര്‍ടികളും കര്‍ഷക പ്രക്ഷോഭങ്ങളിൽ അണിനിരക്കും.നാളെയാണ് കര്‍ഷക സംഘടനകൾ സംയുക്തമായി പ്രഖ്യാപിച്ച ഭാരത് ബന്ദ്. അതിനിടെ താങ്ങുവില കാര്‍ഷിക ബില്ലിന്‍റെ ഭാഗമാക്കണമെന്ന പ്രതിപക്ഷ നിലപാടിനെ പിന്തുണച്ച് എൻഡിഎ സഖ്യകക്ഷിയായ ജെഡിയുവും രംഗത്തെത്തിയത് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെയാണ് താങ്ങുവില ഇല്ലാതാകുന്നതിൽ ആശങ്ക അറിയിച്ച് എൻഡിഎ സഖ്യകക്ഷിയായ ജെഡിയു കൂടി രംഗത്തെത്തിയത്. താങ്ങുവില ഇല്ലാതാക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന വിശദീകരണം തൊട്ടുപിന്നാലെ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ തന്നെ നൽകി.

.

You might also like

-