ഇടതു പക്ഷത്തിന് തുടർഭരണം പ്രവചിച്ച് എക്‌സിറ്റ് പോൾ സർവേകൾ.

ഇന്ത്യാ ടുഡേ- സി വോട്ടർ സർവേ പറയുന്നത് 104 മുതൽ 120 സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിൽ വരുമെന്നാണ് പറയുന്നത്വോട്ടർ സർവേ പറയുന്നത് 104 മുതൽ 120 സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിൽ വരുമെന്നാണ് പറയുന്നത്. 20 മുതൽ-36 സീറ്റ് മാത്രമേ യുഡിഎഫിന് ലഭിക്കുകയുള്ളൂ എന്നും അവർ പ്രവചിക്കുന്നു.

0

ഡൽഹി :കേരളത്തിൽ വീണ്ടും എൽഡിഎഫിന് ഭരണം പ്രവചിച്ച് എക്‌സിറ്റ് പോൾ സർവേകൾ. റിപ്പബ്ലിക്ക് ടിവി-സിഎൻഎക്‌സ് സർവേയിൽ എൽ.ഡി.എഫ് 72 മുതൽ 82 സീറ്റ് വരെ നേടി അധികാരത്തിൽ വരുമെന്നാണ് അവർ പ്രവചിക്കുന്നത്. യുഡിഎഫിന് 58 മുതൽ 64 വരെ സീറ്റ് ലഭിക്കും.
എൻഡിഎക്ക് 1 മുതൽ 5 വരെ സീറ്റിന് സാധ്യത. ഇന്ത്യാ ടുഡേ- സി വോട്ടർ സർവേ പറയുന്നത് 104 മുതൽ 120 സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിൽ വരുമെന്നാണ് പറയുന്നത്. 20 മുതൽ-36 സീറ്റ് മാത്രമേ യുഡിഎഫിന് ലഭിക്കുകയുള്ളൂ എന്നും അവർ പ്രവചിക്കുന്നു. ബിജെപി്ക്ക് – 0-2 സീറ്റ് മാത്രമേ ലഭിക്കൂ. എൻ.ഡി.ടിവി. സർവേയിൽ എൽഡിഎഫിന് 88 യുഡിഎഫിന് 51 സീറ്റും എൻഡിഎക്ക് 2 സീറ്റും പ്രവചിക്കുന്നു. എബിപി-സി വോട്ടർ സർവേ എൽഡിഎഫിന് 71 മുതൽ 77 വരെ സീറ്റും യുഡിഎഫ് 62 മുതൽ 68 വരെയും എൻഡിക്ക് 2 സീറ്റ് വരെയും പ്രവചിക്കുന്നു. സിഎൻഎൻ-ന്യൂസ് -18 എൽഡിഎഫിന് 72 മുതൽ 80 സീറ്റ് വരെ പ്രവചിക്കുന്നു. യുഡിഎഫിന് 58-മുതൽ 64 സീറ്റ് വരെ ലഭിക്കും. എൻഡിഎക്ക് ഒന്നുമുതൽ അഞ്ച് സീറ്റ് വരെ ലഭിക്കുമെന്നാണ് അവർ പ്രവചിക്കുന്നത്

വിവിധ സർവ്വേ ഫലങ്ങൾ ഇങ്ങനെ

ഇന്ത്യ ടുഡോ – ആക്സിസ് എക്സിറ്റ് പോൾ ഫലം

കേരളത്തിൽ 104 മുതൽ 120 സീറ്റു വരെ നേടി ഭരണം നിലനിർത്തും കോൺഗ്രസ്സ് നേതൃത്യത്തിലുള്ള ഐക്യജനാധിപത്യ മുന്നണിക്ക് 20 മുതൽ സീറ്റുകൾ .ബി ജെ പിക്കും മറ്റുള്ളവർക്കും രണ്ടു സീറ്റുകൾ വരെ ലഭിക്കാമെന്നും സർവ്വേ

 

ടുഡേസ് ചാണക്യ-

കേരളത്തിൽ എൽഡിഎഫ് തുടർ ഭരണം എൽഡിഎഫ് 93-113 സീറ്റുകൾ യുഡിഎഫ് 36-44 വരെ സീറ്റിൽ ഒതുങ്ങും. ബിജെപിക്ക് 6 വരെ സീറ്റുകളാണ് ടുഡേസ് ചാണക്യ പ്രവചിക്കുന്നത്. മറ്റുള്ളവർക്ക് 0-3 വരെ സീറ്റുകൾ ലഭിച്ചേക്കാം.

സി എൻ എക്സ്- റിപ്പബ്ലിക്-

എൽഡിഎഫ് 72-80 സീറ്റുകൾ നേടി തുടർഭരണം നേടുമെന്ന് സി എൻ എക്സ്- റിപ്പബ്ലിക് എക്സിറ്റ് പോൾ പ്രവചനം. യുഡിഎഫിന് 58 മുതൽ 64 സീറ്റുകൾ ലഭിക്കും. 2016ലെ തെരഞ്ഞെടുപ്പ് ഫലത്തെ അപേക്ഷിച്ച് 11-17വരെ സീറ്റുകൾ യുഡിഎഫ് കൂടുതലായി നേടുമെന്നാണ് പ്രവചനം. എൻഡിഎ 1-5 വരെ സീറ്റുകൾ നേടും. സിപിഎമ്മിന്റെ സീറ്റുകളുടെ എണ്ണം 58ൽ നിന്ന് 49-55 ആയി കുറയും. കോണ്‍ഗ്രസ് സീറ്റുകളുടെ എണ്ണം 10-14വരെ വർധിക്കും. മുസ്ലിം ലീഗ് 13-17വരെ സീറ്റുകളിൽ വിജയിക്കുമെന്നും സി എൻ എക്സ്- റിപ്പബ്ലിക് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു.

ടൈംസ് നൗ- സി വോട്ടർ എക്സിറ്റ് പോൾ ഫലം

എൽഡിഎഫിന് 74 സീറ്റുകളാണ് ടൈംസ് നൗ സി വോട്ടർ പ്രവചിക്കുന്നത്. യുഡിഎഫ് 65 സീറ്റുകൾ നേടും. ബിജെപി സഖ്യം ഒരു സീറ്റിലും വിജയിക്കും.

പോൾ ഡയറി-

എൽഡിഎഫിന് 77-87 സീറ്റുകൾ വരെ പ്രവചിക്കുന്നു. യുഡിഎഫ് 51- 61വരെ സീറ്റു നേടും. എൻഡിഎ 2-3 സീറ്റുകളും മറ്റുള്ളവർ 0-2 സീറ്റുകളും നേടും.

ആജ് തക്- ആക്സിസ്
എൽഡിഎഫ് 104 മുതൽ 120 സീറ്റുകളിൽ വരെ വിജയിക്കുമെന്ന് ആജ് തക്- ആക്സിസ് എക്സിറ്റ് പോള്‍ ഫലം. യുഡിഎഫ് 20-36 വരെ സീറ്റുകളിൽ ഒതുങ്ങും. ബിജെപി 0-2 സീറ്റുകൾ വരെ നേടാം. മറ്റുള്ളവർ 0-2 സീറ്റുകളിൽ ജയിക്കാൻ സാധ്യത

എബിപി സി വോട്ടർ

എൽഡിഎഫ് 71-77 വരെ സീറ്റുകൾ നേടി അധികാരം നിലനിർത്തും. യുഡിഎഫ് 62-68 സീറ്റുകൾ വരെ നേടും. ബിജെപി 0-2 വരെ സീറ്റുകളിൽ വിജയിച്ചേക്കാം.

 

You might also like

-