കെ പി യോഹന്നാന്റെ ബിലീവേഴ്സ് ചർച്ച് ഓഫീസുകളിൽ എൻഫോഴ്സ്മെന്‍റ് റെയ്ഡ്

വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളും കറൻസിയുടെ വരവും കൈമാറ്റവും പരിശോധിക്കുന്നതിനായാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവിധ രേഖകൾ പിടിച്ചെടുത്തു.

0

തിരുവല്ല| ബിലീവേഴ്സ് ചർച്ചിന്റെ ആസ്ഥാനത്തടക്കം എൻഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തി. കുറ്റുപ്പുഴയിലെ സഭാ ആസ്ഥാന ഓഫീസ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ്, സഭാ മാനേജർ സിജോ പന്തപ്പള്ളിയുടെ വീട് എന്നിവിടഹങ്ങളിലാണ് റെയ്ഡ് നടത്തിയത്. 40ഓളം പേരടങ്ങുന്ന സംഘമാണ് വിവിധ ടീമുകളായി തിരിഞ്ഞ് റെയ്ഡ് നടത്തിയത്.വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളും കറൻസിയുടെ വരവും കൈമാറ്റവും പരിശോധിക്കുന്നതിനായാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവിധ രേഖകൾ പിടിച്ചെടുത്തു. ചർച്ച് അധികൃതർ ഇഡി റെയ്ഡില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2020 നവംബറിലും സമാനമായ റെയ്ഡ് ബിലിവേഴ്സ് ചർച്ചിലും ഇതുമായി ബന്ധപ്പെട്ടവരുടെ ഓഫീസുകളിലും ഇഡി നടത്തിയിരുന്നു. അന്ന് 13 കോടിയുടെ അനധികൃത പണം കണ്ടെത്തിയിരുന്നു. കൂടാതെ 2015-16 സാമ്പത്തിക വര്‍ഷത്തില്‍‌ വിദേശ ഫണ്ടുകളായും സംഭാവനകളായും 2397 കോടി രൂപ എത്തിയിരുന്നതായും കണ്ടെത്തി.

You might also like

-