സർക്കാർ ഭൂമിയിലെ കയ്യേറ്റം ,രാജേന്ദ്രനെതിരെ ക്രിമിനൽ കേസ് ഉടൻഎടുക്കില്ല

എസ് രാജേന്ദ്രന്‍ വാടകക്ക് നൽകിയിരിക്കുന്ന വീടിരിക്കുന്ന സ്ഥലത്തിന് റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. മൂന്നാ‌ർ ഇക്കാനഗറിൽ എസ് രാജേന്ദ്രൻ്റെയും ഭാര്യ ലത രാജേന്ദ്രൻ്റെയും പേരിലുള്ള ഒൻപത് സെൻ്റ് ഭൂമിയിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. 843/A സർവേ നമ്പരിൽപെട്ട സ്ഥലത്തിനാണ് രാജേന്ദ്രന് പട്ടയം നൽകിയിരിക്കുന്നത്

0

മൂന്നാർ | മുന്നാറിൽ കെ എസ് ഇ ബി ഉടമസ്ഥയിലുള്ള പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതിയിൽ ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ ഉടൻ കേസെടുക്കില്ല. രാജേന്ദ്രന്റെ പരാതി ഹൈക്കോടതി പരിഗണിക്കുന്നതിനാൽ വിധിയുടെ അടിസ്ഥാനത്തിലാകും തുടർന്നുള്ള നടപടികൾ. പുറമ്പോക്ക് കയ്യേറിയതിന് രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് മൂന്നാർ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു.

എസ് രാജേന്ദ്രന്‍ വാടകക്ക് നൽകിയിരിക്കുന്ന വീടിരിക്കുന്ന സ്ഥലത്തിന് റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. മൂന്നാ‌ർ ഇക്കാനഗറിൽ എസ് രാജേന്ദ്രൻ്റെയും ഭാര്യ ലത രാജേന്ദ്രൻ്റെയും പേരിലുള്ള ഒൻപത് സെൻ്റ് ഭൂമിയിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. 843/A സർവേ നമ്പരിൽപെട്ട സ്ഥലത്തിനാണ് രാജേന്ദ്രന് പട്ടയം നൽകിയിരിക്കുന്നത്. എന്നാൽ കൈവശം വച്ചിരിക്കുന്ന സ്ഥലം സർവ്വേ നമ്പർ 912 ൽ പെട്ടതാണെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു. പിന്നാലെ സര്‍വേ നമ്പരിൽ തിരുത്തൽ വരുത്തമെന്നാവശ്യപ്പെട്ട് രാജേന്ദ്രൻ അപേക്ഷ നൽകി. എന്നാൽ ഹാജരാക്കിയ രേഖകളിലെയും റവന്യൂ റെക്കോഡുകളിലേയും അതിരുകൾ വ്യത്യാസം ഉള്ളതിനാൽ അപേക്ഷ നിരസിച്ചു. തുടർന്നാണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്. രാജേന്ദ്രനൊപ്പം ൬൩ ലധികം കുടുംബങ്ങൾ ഇവിടെ കുടിയേറി വീട് വച്ച് താമസിക്കുന്നുണ്ട് . അവർക്കും കുടിയൊഴിപ്പിക്കലാണ് മുന്നോടിയായി നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും രാജേന്ദ്രനോട് മാത്രമാണ് കൊടിയൊഴിയാണ് ആവശ്യപ്പെട്ടുകൊണ്ടുള്ള അന്ത്യശാസനം റവന്യൂ വകുപ്പ് നൽകിയിട്ടുള്ളത് .

You might also like

-