സ്പോർട്സ് ക്വാട്ടയിലെ അർഹതപ്പെട്ട കായിക താരങ്ങള്‍ ഉടൻ നിയമനം , കായിക താരങ്ങള്‍ സമരം അവസാനിപ്പിച്ചു

24 പേർക്ക് നിയമനം നൽകുമെന്ന ഉറപ്പ് സർക്കാർ നൽകി 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും.ബാക്കിയുള്ളവരുടെ നിയമനകാര്യത്തിൽ എട്ടംഗ സമിതിയെയും നിയോഗിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഈ സമിതി 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും.

0

തിരുവനന്തപുരം | സ്പോർട്സ് ക്വാട്ടയിലെ അർഹതപ്പെട്ട നിയമനത്തിനായി സമരം ചെയ്യുന്ന കായിക താരങ്ങള്‍ കായിക മന്ത്രിയുമായി നടത്തിയ ചർച്ച അവസാനിച്ചു. ചർച്ച വിജയമാണെന്നും സമരം അവസാനിപ്പിക്കുന്നതായും സമരം ചെയ്ത കായിക താരങ്ങള്‍ പറഞ്ഞു.

24 പേരുടെ നിയമനം ഉടൻ നടത്തുമെന്ന് ഉറപ്പ് നല്‍കിയതായും ബാക്കിയുളളവരുടെ നിയമനം സംബന്ധിച്ച് പഠിക്കാൻ എട്ടംഗ സമിതിയെ നിയോഗിക്കുമെന്ന് അറിയിച്ചതായും കായിക താരങ്ങള്‍ പറഞ്ഞു. താരങ്ങളെ പ്രതിനിധീകരിച്ച് നാല് പേരാണ് ചർച്ചയിൽ പങ്കെടുത്തത്. കായിക വകുപ്പ് സെക്രട്ടറി, സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് മേഴ്സിക്കുട്ടൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. സമരം ശക്തമാക്കുമെന്ന് കായികതാരങ്ങൾ അറിയിച്ചതോടെയാണ് സർക്കാർ ചർച്ചക്ക് തയ്യാറായത്. ദേശീയ ഗെയിംസിൽ ഉൾപ്പെടെ കേരളത്തിനായി മെഡൽ നേടിയ 44 കായിക താരങ്ങളാണു സ്പോർട്സ് ക്വോട്ട നിയമനത്തിനായി സമരം ചെയ്തിരുന്നത്. 24 പേർക്ക് നിയമനം നൽകുമെന്ന ഉറപ്പ് സർക്കാർ നൽകി 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും.ബാക്കിയുള്ളവരുടെ നിയമനകാര്യത്തിൽ എട്ടംഗ സമിതിയെയും നിയോഗിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഈ സമിതി 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും.

You might also like

-