അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്

കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലെ ജനവിധിയാണ് പുറത്തെത്തുക.

0

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചത്തില്‍ എറെ രാഷ്ട്രീയ പ്രാധാന്യം ഉള്ളതാണ് പുറത്ത് വരുന്ന തെരഞ്ഞെടുപ്പ് ഫലം. കൊവിഡ് പ്രതിരോധ ക്രമീകരണങ്ങളുടെ പശ്ചാത്തലത്തില്‍ ഫലം പ്രസിദ്ധീകരിക്കുന്നത് എല്ലാ സംസ്ഥാനങ്ങളിലും പതിവിലും വൈകും എന്നാണ് വിവരം. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് ഒരു മാറ്റവും ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലെ ജനവിധിയാണ് പുറത്തെത്തുക.

You might also like

-