ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ ഇക്വഡോർ തോൽപ്പിച്ചു. ഖത്തര്‍ ഉദ്ഘാടന മത്സരത്തില്‍ പരാജയപ്പെടുന്ന ആദ്യ ആതിഥേയ രാജ്യം

നായകൻ എനർ വലൻസിയയുടെ മികച്ച പ്രകടനം ലോകകപ്പിന്റെ ആദ്യദിനം ഇക്വഡോറിന് ഇരട്ടി മധുരം സമ്മാനിച്ചു. 16, 31 മിനിറ്റുകളിലായി ക്യാപ്റ്റൻ എനർ വലൻസിയ ഇക്വഡോറിനായി തൊടുത്ത ഗോളാണ് വിജയം നിർണയിച്ചത്. മൂന്നാം മിനിറ്റിൽ വലയിലെത്തിയ ​ഗോൾ വാർ സിസ്റ്റം കവർന്നില്ലായിരുന്നെങ്കിൽ ഇക്വഡോർ നായകന് ഹാട്രിക് തികയ്ക്കാമായിരുന്നു.

0

ഖത്തര്‍ | 22-ാംമത് ലോകകപ്പ് ഫുട്ബോൾ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ ഇക്വഡോർ തോൽപ്പിച്ചു .ചരിത്രത്തിലാദ്യമായി ഉദ്ഘാടന മത്സരത്തില്‍ തോല്‍വി ഏറ്റവാങ്ങിയ ആതിഥേയ രാജ്യമായി ഖത്തര്‍ മാറി . ഇന്നലെ അല്‍ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടന്ന 2022 ഫുട്ബോള്‍ ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനോട് 2 ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.
നായകൻ എനർ വലൻസിയയുടെ മികച്ച പ്രകടനം ലോകകപ്പിന്റെ ആദ്യദിനം ഇക്വഡോറിന് ഇരട്ടി മധുരം സമ്മാനിച്ചു. 16, 31 മിനിറ്റുകളിലായി ക്യാപ്റ്റൻ എനർ വലൻസിയ ഇക്വഡോറിനായി തൊടുത്ത ഗോളാണ് വിജയം നിർണയിച്ചത്. മൂന്നാം മിനിറ്റിൽ വലയിലെത്തിയ ​ഗോൾ വാർ സിസ്റ്റം കവർന്നില്ലായിരുന്നെങ്കിൽ ഇക്വഡോർ നായകന് ഹാട്രിക് തികയ്ക്കാമായിരുന്നു.

തുടക്കം മുതലെ മികച്ച കളി പുറത്തെടുക്കാനാണ് ഇക്വഡോർ ശ്രമിച്ചിരുന്നത്. അതിന്റെ ഫലമായിരുന്നു ​മൂന്നാം മിനിറ്റിൽ ​ഗോളിനായുള്ള ആദ്യ ശ്രമം. ഫെലിക്സ് ടോറസിന്റെ തകർപ്പൻ ഓവർഹെഡ് പാസിനെ വലൻസിയ തലകൊണ്ട് ചെത്തി വലയിലാക്കുകയായിരുന്നു. ​ഗോൾ ആദ്യം അം​ഗീകരിച്ചെങ്കിലും അഞ്ചാം മിനിറ്റിൽ വാർ സിസ്റ്റം വഴിയുള്ള പരിശോധനയിൽ ഓഫ്സൈഡ് കണ്ടെത്തിയതോടെ ​ഗോൾ അല്ലാതെയായി. ഖത്തറിന് അത് ആശ്വാസം നൽകിയെങ്കിലും ഇക്വഡോർ നിരാശരാകാൻ തയ്യാറായില്ല.
16-ാം മിനിറ്റിൽ ജെഗ്സൻ മെൻഡസിന്റെ പാസ് സ്വീകരിച്ച് ബോക്സിലേക്ക് കടന്ന ഇക്വഡോർ ക്യാപ്റ്റനെ ഖത്തർ ഗോൾകീപ്പർ അൽ ഷീബ് ബോക്സിനുള്ളിൽ വീഴ്ത്തി. ഇതോടെ റഫറി ഇക്വഡോറിന് പെനൽറ്റി അനുവദിച്ചു. പെനൽറ്റി എടുത്ത വലൻസിയ അൽ ഷീബിനെ മറികടന്ന് ഖത്തറിന്റെ വല കിലുക്കി
കളികളത്തിൽ ഇക്വഡോറിന്റെ മേൽകൈ തന്നെയായിരുന്നു കാണാനായത്. 31–ാം മിനിറ്റിൽ ക്യാപറ്റൻ തന്നെ വീണ്ടും ലക്ഷ്യം കണ്ടു. വലതുവിങ്ങിൽനിന്ന് പ്രസിയാഡോ ഉയർത്തി നൽകിയ പന്തിൽ വലൻസിയ തൊടുത്ത കിടിലൻ ഹെഡർ ഗോൾകീപ്പർ അൽ ഷീബിനെ മറികടന്ന് പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയിൽ കയറി.

ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ ആതിഥേയരായ ഖത്തർ കുറച്ചുകൂടി ഒത്തിണക്കത്തോടെ കളിച്ചെങ്കിലും ​ഗോൾ നീക്കം സൃഷ്ടിക്കാനാകാതെ പോയതോടെ ആദ്യപകുതിയിൽ വഴങ്ങിയ രണ്ടു ഗോളുകാലോടെ ഇക്വഡോർ വിജയികളായി
മുന്‍പ് നടന്ന ലോകകപ്പകളുടെ ഉദ്ഘാടന മത്സരങ്ങളില്‍ 22 ആതിഥേയ രാജ്യങ്ങളില്‍ 16 ടീം വിജയിക്കുകയും 6 ടീമുകള്‍ സമനില വഴങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഉദ്ഘാടന മത്സരത്തില്‍ പരാജയപ്പെടുന്ന ആദ്യ ആതിഥേയ രാജ്യം എന്ന നാണക്കേട് ഖത്തറിന് ഏറ്റുവാങ്ങേണ്ടി വന്നു.

You might also like

-