മദ്യപിച്ച് പൊലീസുകാരെ ആക്രമിച്ചു; നാലു പെൺകുട്ടികളിൽ മൂന്നുപേർ പിടിയിൽ

പൊലീസ് ഉദ്യോ​ഗസ്ഥരെ ചീത്ത വിളിക്കാനും കയ്യേറ്റം ചെയ്യാനുമാണ് പിന്നീട് ശ്രമിച്ചത്. ഇവരുടെ ചുറ്റും കൂടിയ ആൾക്കാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഈ സംഭവങ്ങളെല്ലാം വ്യക്തമായി കാണാൽ സാധിക്കും. വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയ്ക്കൊപ്പമുണ്ടായിരുന്ന രണ്ട് പുരുഷ ഉദ്യോ​ഗസ്ഥരെയും അവർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതായി വീഡിയോയിൽ കാണാം. വനിതാ ഉദ്യോ​ഗസ്ഥയുടെ ഷർട്ടിന്റെ ബട്ടൺ വലിച്ചു പൊട്ടിക്കുകയും അവരുടെ നെയിംബാഡ്ജ് കീറിക്കളയുകയും ചെയ്യുന്നുണ്ട്.

0

മുംബൈ: പൊതുസ്ഥലത്ത് മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബഹളമുണ്ടാക്കിയ നാല് പെൺകുട്ടികളിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നൈറ്റ് പട്രോളിം​ഗിലുണ്ടായിരുന്ന പൊലീസുകാരെ ഇവർ ആക്രമിക്കുകയും ചെയ്തു. ഒരാൾ ഓടി രക്ഷപ്പെട്ടു.

ചൊവ്വാഴ്ച രാത്രിയാണ് മുംബൈയിലെ ഭയാന്തറിൽ പെൺകുട്ടികൾ പൊലീസുകാരെ ആക്രമിച്ചത്. മംമ്താ മെ​ഹർ (25), അലീഷ പിള്ള (23), കമൽ ശ്രീവാസ്തവ (22), ജെസ്സി ഡികോസ്റ്റ (22) എന്നീ പെൺകുട്ടികളാണ് പൊലീസിന്റെ പിടിയിലായത്.രാത്രി രണ്ട് മണിക്കാണ് നാൽവർ സംഘം ഭയാന്തറിലുള്ള ഭ​ഗത് സിം​ഗ് പ്ലേ​ ​ഗ്രൗണ്ടിലെ മാക്സസ് മാളിന് മുന്നിലെത്തിയത്. നാലുപേരിൽ ജെസ്സി ഡികോസ്റ്റ ഒഴികെയുള്ളവർ മിറാ റോഡിലുള്ളവരാണ്. റോഡിൽ നിന്ന് ഇവർ നാലുപേരും തർക്കിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് നൈറ്റ് പട്രോളിം​ഗിലായിരുന്ന പൊലീസ് സംഘം ഇവിടെ എത്തുന്നത്. ഇവരുടെ തർക്കം കേട്ട് ചെറിയ ആൾക്കൂട്ടവും ഇവർക്ക് ചുറ്റും കൂടി. അസിസ്റ്റന്റ് ഇൻസ്പെക്ടർ മനീഷ പാട്ടീൽ എന്ന വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇവരാണ് നാലുപെൺകുട്ടികളോട് സംസാരിച്ച് ശാന്തരാകാൻ ആവശ്യപ്പെട്ടത്. ‍‌‌

തർക്കം നിർത്തി അവർ പൊലീസ് ഉദ്യോ​ഗസ്ഥരെ ചീത്ത വിളിക്കാനും കയ്യേറ്റം ചെയ്യാനുമാണ് പിന്നീട് ശ്രമിച്ചത്. ഇവരുടെ ചുറ്റും കൂടിയ ആൾക്കാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഈ സംഭവങ്ങളെല്ലാം വ്യക്തമായി കാണാൽ സാധിക്കും. വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയ്ക്കൊപ്പമുണ്ടായിരുന്ന രണ്ട് പുരുഷ ഉദ്യോ​ഗസ്ഥരെയും അവർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതായി വീഡിയോയിൽ കാണാം. വനിതാ ഉദ്യോ​ഗസ്ഥയുടെ ഷർട്ടിന്റെ ബട്ടൺ വലിച്ചു പൊട്ടിക്കുകയും അവരുടെ നെയിംബാഡ്ജ് കീറിക്കളയുകയും ചെയ്യുന്നുണ്ട്. തന്റെ ബാറ്റൺ ഉപയോ​ഗിച്ച് ഉദ്യോ​ഗസ്ഥ അവരുടെ ആക്രമത്തെ ചെറുക്കാൻ ശ്രമിക്കുന്നുണ്ട്. പിന്നീട് ഇവർ ആക്രമാസക്തരാകുന്ന സമയത്ത് മൂന്ന് പേരെ വലിച്ച് പൊലീസ് ജീപ്പിൽ കയറ്റി. എന്നാൽ ജെസ്സി ഡികോസ്റ്റ ഈ സമയം ഓടി രക്ഷപ്പെട്ടു.

ജെസ്സിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.. ‍ഡ്യൂട്ടി സമയത്ത് സർക്കാർ ഉദ്യോ​ഗസ്ഥരെ ആക്രമിച്ചു, 353 വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത് അവരുടെ ജോലി തടസ്സപ്പെടുത്തി, പൊതുസ്ഥലത്ത് ശല്യമുണ്ടാക്കി എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത് . മൂന്ന് പെൺകുട്ടികളും പൊലീസ് കസ്റ്റഡിയിലാണ്. വൈദ്യപരിശോധനയിൽ ഇവർ മദ്യപിച്ചിരുന്നു എന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു

You might also like

-