മുംബൈയില്‍ മയക്കുമരുന്ന് വേട്ട 1000 കോടി രൂപ വിലമതിക്കുന്ന 191 കിലോഗ്രാം ഹെറോയിൻ പിടികൂടി

കസ്റ്റംസ് വിഭാഗവും റവന്യൂ ഇന്‍റലിജൻസും സംയുക്തമായാണ് വന്‍മയക്കുമരുന്ന് വേട്ട നടത്തിയത്

0

മുംബൈ: മുംബൈയില്‍ 1000 കോടി രൂപ വിലമതിക്കുന്ന 191 കിലോഗ്രാം ഹെറോയിൻ പിടികൂടി. കസ്റ്റംസ് വിഭാഗവും റവന്യൂ ഇന്‍റലിജൻസും സംയുക്തമായാണ് വന്‍മയക്കുമരുന്ന് വേട്ട നടത്തിയത്. നവി മുംബൈയിലെ നവശേവ പോർട്ടിൽ നിന്ന് ശനിയാഴ്ച രാത്രിയാണ് മയക്കുമരുന്ന് പിടികൂടിയത്. രണ്ട് പേരെ അറസ്റ്റ് ചെയ്തു.

അഫ്ഗാനിസ്ഥാനിൽ നിന്ന് ഇറാന്‍ വഴിയാണ് മയക്കുമരുന്ന് എത്തിയതെന്ന് റവന്യു ഇന്‍റലിജന്‍സ് അറിയിച്ചു. പൈപ്പുകളിൽ നിറച്ച നിലയിലായിരുന്നു ഹെറോയിന്‍. പൈപ്പിൽ പെയിന്‍റ് ചെയ്ത് മുളത്തടിയുടെ രൂപത്തിലാക്കിയിരുന്നു. ആയുർവേദ മരുന്നിനായാണ് മുളത്തടികൾ കൊണ്ടുവരുന്നതെന്നാണ് അറിയിച്ചത്.മുംബൈയില്‍ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിലൊന്നാണിത്. അറസ്റ്റിലായവരെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആരാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെന്ന് കണ്ടെത്താന്‍ ഇവരെ വിശദമായി ചോദ്യംചെയ്യും.

You might also like

-