എഐസിസി വക്താവ് ഷമാ മുഹമ്മദിനെതിരെ ഇരട്ടവോട്ട് ആരോപണം

ഒരിടത്ത് പിതാവിന്‍റെ പേരും മറ്റൊരിടത്ത് മാതാവിന്‍റെ പേരും നൽകിയാണ് വോട്ട് ചേർത്തതെന്നാണ് ആരോപണം. ഷമാ മുഹമ്മദിന് എതിരെ നടപടിയെടുക്കുമെന്ന് പറയാൻ പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടോ എന്നും എം.വി. ജയരാജൻ.

0

കണ്ണൂർ :എഐസിസി വക്താവ് ഷമാ മുഹമ്മദിനെതിരെ ഇരട്ടവോട്ട് ആരോപണം. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി ജയരാജനാണ് ഷമയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.ഒരിടത്ത് പിതാവിന്‍റെ പേരും മറ്റൊരിടത്ത് മാതാവിന്‍റെ പേരും നൽകിയാണ് വോട്ട് ചേർത്തതെന്നാണ് ആരോപണം. ഷമാ മുഹമ്മദിന് എതിരെ നടപടിയെടുക്കുമെന്ന് പറയാൻ പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടോ എന്നും എം.വി. ജയരാജൻ.

കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ 89ാം ബൂത്തിലാണ് രണ്ട് വോട്ടും. 89-ാം ബൂത്തിലെ 532-ാം നമ്പർ വോട്ടറായ ഷമാ മുഹമ്മദ് വിലാസത്തോടൊപ്പം പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരാണ് കൊടുത്തിരിക്കുന്നത്. ഇതേ ബൂത്തിലെ 125-ാം നമ്പർ വോട്ടറും ഷമാ മുഹമ്മദാണ്. ഇവിടെ വിലാസത്തിൽ മാതാവ് കെ. പി സോയ മുഹമ്മദിന്റെ പേരാണ് നൽകിയിരിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു.ഇരട്ടവോട്ട് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഷമയ്‌ക്കെതിരെ നടപടിയെടുക്കുമോയെന്നും ജയരാജൻ ചോദിച്ചു.
അതേസമയം തനിക്ക് ഒരു വോട്ടർ ഐഡി മാത്രമേ ഉള്ളൂവെന്നും താൻ പിണറായി വിജയനെതിരേ സംസാരിക്കുന്നത് കൊണ്ടാണ് തനിക്കെതിരേ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടാവുന്നതെന്നും ഷമ ആരോപിച്ചു. തനിക്ക് രണ്ടു വോട്ടുണ്ടെന്ന തെളിവ് കൊണ്ടുവരാനും ഷമ വെല്ലുവിളിച്ചു

You might also like

-