സെന്റ് ജോൺസ് മാർത്തോമാ കോൺഗ്രിഗേഷന്റെ ഉൽഘടനം നിർവഹിച്ചു.

നോർത്ത് അമേരിക്കൻ ഭദ്രാസന സെക്രട്ടറി റെവ . മനോജ് ഇടിക്കുള്ള ആയിരുന്നു മുഖ്യതിഥി .

0

ഡിട്രോയിറ്റ് : ഡിട്രോയിറ്റ് ട്രോയിയിൽ ആരംഭിച്ച മാർത്തോമ്മാ സഭയുടെ പുതിയ ദേവാലയമായ സെന്റ് ജോൺസ് മാർത്തോമ്മാ കോൺഗ്രിഗേഷന്റെ ഉൽഘടന സമ്മേളനം ഏപ്രിൽ മാസം 6- ആം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് ഇവാൻസ്‌വുഡ് ചർച്ചിൽ ഭക്തിനിർഭരമായ ചടങ്ങിൽ വച്ച് നടത്തപ്പെട്ടു .


ഗായകസംഗം സേനയിൻ യെഹോവയെ എന്ന ഗാനം ആലപിച്ചതോടെ ഉൽഘടനാ സമ്മേളനം ആരംഭിച്ചു .

സൺഡേസ്കൂൾ സ്റുഡന്റ്സിന്റെ പ്രാർത്ഥന ഗാനത്തിനും, ജോർജ് തോമസിന്റെ പാഠം വായനക്കും , ആരാധനക്കുംശേഷം വികാരി റെവ ക്രിസ്റ്റഫർ ഡാനിയേൽ സദസ്സിന് സ്വാഗതം ആശംസിച്ചു .

 

നോർത്ത് അമേരിക്കൻ ഭദ്രാസന സെക്രട്ടറി റെവ . മനോജ് ഇടിക്കുള്ള ആയിരുന്നു മുഖ്യതിഥി . അച്ചൻ തന്റെ പ്രസംഗത്തിൽ പുതിയ ദേവാലയം ആരംഭിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി പറയുകയും അതിനു നേതൃത്വം നൽകിയ എല്ലാവരെയും അനുമോദിക്കുകയും ചെയ്തു .
റെവ .ജോജി ഉമ്മൻ , റെവ. ഫിലിപ്പ് വര്ഗീസ് , റെവ . ക്രിസ്റ്റി ഡാനിയേൽ , റെവ . ഇട്ടി മാത്യു , റെവ . പി . സി ജോർജ് , റെവ . ജേക്കബ് ചാക്കോ , പാസ്റ്റർ മാർക്ക് കോഫ് മാൻ എന്നിവർ ആശംസകളർപ്പിച്ചു പ്രസംഗിച്ചു .


നേതൻ വര്ഗീസ് , സ്നേഹ സോളമൻ എന്നിവർ മാസ്റ്റർ ഓഫ് സെറിമണി ആയി പ്രവർത്തിച്ചു . ബിനോ വര്ഗീസ് പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി . ഉൽഘടനതോട് അനുബന്ധിച്ചു സുവനീർ പ്രകാശനവും ഉണ്ടായിരുന്നു .


എല്ലാ   ഞായറാഴ്ച്ചയും രാവിലെ 8.30 നാണു ഇവിടെ വച്ച് ആരാധന നടത്തപെടുന്നത്.ഡിട്രോയിറ്റിൽ നിന്നും ജോജി വര്ഗീസ് അറിയിച്ചതാണിത് .

You might also like

-