ഡൽഹിയിലെ കർഷക സമരത്തിൽ നിന്നും രണ്ടു സംഘടനകൾ പിന്മാറി

പ്രക്ഷോഭം തുടരുമെന്നും എന്നാൽ ഇതു പോലെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഫോർമാറ്റ് സ്വീകാര്യമല്ലെന്നും വി എം സിംഗ് പറഞ്ഞു.ന്യൂഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ മാർച്ചിനിടെ ഉണ്ടായ അക്രമത്തെക്കുറിച്ച് സംസാരിച്ച വി എം സിംഗ് തനിക്കും തന്റെ സംഘടനയ്ക്കും ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി.

0

ഡൽഹി: കർഷക സമരത്തിൽ നിന്ന് രണ്ട് സംഘടനകൾ പിൻമാറി. ബി ജെ പി അനുകൂല നിലപാടുള്ള രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘാതൻ, ഭാരതിയ കിസാൻ യൂണിയൻ എന്നീ സംഘടനകളാണ് കർഷക സമരത്തിൽ നിന്ന് പിൻമാറുകയാണെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചത്.റിപ്പബ്ലിക് ദിനത്തിൽ ന്യൂഡൽഹിയിൽ നടന്ന ട്രാക്ടർ മാർച്ചിനിടെ ഉണ്ടായ അക്രമത്തെ രണ്ട് കർഷക യൂണിയനുകളും അപലപിച്ചു. ഈ രീതിയിൽ പ്രതിഷേധവുമായി തുടരാനാവില്ലെന്ന് അവർ വ്യക്തമാക്കി. കർഷകരുടെ പ്രതിഷേധത്തിൽ നിന്ന് തങ്ങളുടെ സംഘടന അടിയന്തിരമായി പിന്മാറുകയാണെന്ന് രാഷ്ട്രീയ കിസാൻ മസ്ദൂർ സംഗതൻ നേതാവ് വി എം സിംഗ് പറഞ്ഞു. സമരത്തിന്റെ രീതി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി

ഞങ്ങൾ ഞങ്ങളുടെ പ്രക്ഷോഭം നിർത്തുകയാണ്. പക്ഷേ, കർഷകരുടെ അവകാശങ്ങൾക്കായുള്ള ഞങ്ങളുടെ പോരാട്ടം തുടരും.’ – ഗാസിപൂർ അതിർത്തിയിലെ  പറഞ്ഞു. പ്രക്ഷോഭം തുടരുമെന്നും എന്നാൽ ഇതു പോലെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഫോർമാറ്റ് സ്വീകാര്യമല്ലെന്നും വി എം സിംഗ് പറഞ്ഞു.ന്യൂഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ മാർച്ചിനിടെ ഉണ്ടായ അക്രമത്തെക്കുറിച്ച് സംസാരിച്ച വി എം സിംഗ് തനിക്കും തന്റെ സംഘടനയ്ക്കും ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി.

എന്നാല്‍ രണ്ട് സംഘനകളെയും സമരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നുവെന്ന് സംയുക്ത കിസാന്‍ മോർച്ച ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ ഇരു സംഘടന നേതാക്കളും സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രതികരിച്ചു

ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ജനുവരി 26ന് നടന്ന അക്രമത്തിൽ കൊലപാതകശ്രമവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേര് എഫ്‌ഐ‌ആറിൽ ഉണ്ടെന്നും വി എം സിംഗ് കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിനിടെ 300 ഓളം ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഒരു പ്രതിഷേധക്കാരൻ കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണം അറിയി

അതേ സമയം പാര്‍ലമെന്‍റ് മാര്‍ച്ചിൽ തീരുമാനമെടുക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം സിംഘുവില്‍ തുടരുകയാണ്.
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തിരിച്ചടിയായ സാഹചര്യത്തിലാണ് തിങ്കളാഴ്ച പാര്‍ലമെന്റ് മാര്‍ച്ച് നടത്തണോയെന്ന ആലോചന സംയുക്ത കിസാന്‍ മോര്‍ച്ചയിലുണ്ടായത്. മാര്‍ച്ച് വേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗമെങ്കിലും പ്രഖ്യാപിച്ച പ്രതിഷേധത്തില്‍ നിന്ന് പിന്മാറേണ്ടന്നാണ് ഭൂരിപക്ഷത്തിന്‍റെ നിലപാട്.

You might also like

-