നിയമസഭാ കയ്യാങ്കളി വാച്ച് ആന്‍ഡ് വാര്‍ഡായി എത്തിയ പൊലീസുകാരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നു പ്രതികൾ കോടതിയിൽ

സ്പീക്കറുടെ ഡയസില്‍ കയറിയത് ആറ് എംഎല്‍എമാര്‍ മാത്രമല്ലെന്നും മറ്റ് ചിലരുമുണ്ടെന്നും പ്രതികള്‍ ചൂണ്ടിക്കാട്ടി. അക്രമം കാണിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും പൊലീസ് ഇടപെട്ടതോടെ പ്രതിരോധിക്കുകയായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

0

തിരുവനന്തപുരം :നിയമസഭാ കയ്യാങ്കളി കേസില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ള്ളതല്ലെന്ന പുതിയ വാദവുമായി പ്രതികള്‍. കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുത‍ൽ ഹ‍ർജിയിൽ സിജെഎം കോടതിയില്‍ വാദം കേൾക്കുന്നതിനിടെയാണ് പുതിയ ന്യായങ്ങളുമായി പ്രതികളെത്തിയത്. മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്.. വാച്ച് ആന്‍ഡ് വാര്‍ഡായി എത്തിയ പൊലീസുകാരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നാണ് പ്രതികളുടെ വാദം. പ്രചരിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തിലുള്ളതല്ലെന്നും പൊലീസ് ബലം പ്രയോഗിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതികള്‍ വാദിക്കുന്നു.

നിയമസഭാ കയ്യാങ്കളി കേസില്‍ വിശദമായ വാദപ്രതിവാദമാണ് തിരുവനന്തപുരം കോടതിയില്‍ നടക്കുന്നത്. ഇതിനിടെയാണ് പുതിയ വാദവുമായി മുന്‍ എംഎല്‍എമാരായ പ്രതികളുടെ അഭിഭാഷകന്‍ രംഗത്തെത്തിയത്. സ്പീക്കറുടെ ഡയസില്‍ കയറിയത് ആറ് എംഎല്‍എമാര്‍ മാത്രമല്ലെന്നും മറ്റ് ചിലരുമുണ്ടെന്നും പ്രതികള്‍ ചൂണ്ടിക്കാട്ടി. അക്രമം കാണിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും പൊലീസ് ഇടപെട്ടതോടെ പ്രതിരോധിക്കുകയായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.അതേസമയം, വി. ശിവന്‍കുട്ടി അടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാടെടുത്തു. നിയമപരമായി കുറ്റമാണെന്ന് അറിഞ്ഞാണ് പ്രതികള്‍ അക്രമം നടത്തിയതെന്നും പ്രതികളുടെ പ്രവൃത്തി നിയമസഭാ ചരിത്രത്തില്‍ ആദ്യമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ കോടതി അടുത്ത മാസം ഏഴിന് വിധി പറയും.

You might also like

-