“ബലാത്സംഗ കേസിലെ ഇരക്കുനേരെ പ്രതിയുടെ വധ ഭീക്ഷണി ” പരാതി നൽകിയതിന് എസ് എൻ ഡി യൂണിയൻ നേതാവ് പ്രതിഷ് പ്രഭ തന്നെ അപായപെടുത്താൻ ശ്രമിച്ചെന്ന പരാതിയുമായി യുവതി .

ഞാൻ 19 /08 /2021 തിയതി എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ എനിക്കുണ്ടായ ദുരനുഭവത്തെകുറിച്ചു പരാതി പറഞ്ഞിരുന്നു ആ പരാതിയിൽ ഈ ബാർ അസോസിയേഷനിൽ അടിമാലി കോർട്ടിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വ: പ്രതിഷ പ്രഭ എന്നെ വിവാഹ വാഗ്‌ദാനം നൽകി എന്നെ ലൈംഗികമായി പീഡിപ്പിച്ചു .ആയതിനാൽ 1436 /21 എന്ന എഫ് ഐ ആർ എട്ടു മജിസ്‌ട്രേറ്റ് മുൻപിൽ ഹാജരാക്കി മൊഴികൊടുക്കുകയും ചെയ്തു . തുടർന്ന് പോലീസ് ഇൻവെസ്റിഗേസഷൻ ആരഭിക്കുകയും ചെയ്തട്ടുള്ളതാണ് എന്നാൽ നിയമത്തിനു വിരുദ്ധമായി ഒളിവിൽ കഴിയുകയും ചെയ്യുന്നു , അതുകൂടാതെ എനിക്കെതിരെ വധ ഭീക്ഷണി മുഴക്കിയിട്ടുള്ളതുമാണ് .

0

ഇടുക്കി /കൊച്ചി/രാജാക്കാട് : എസ് എൻ ഡിപി അടിമാലി യൂണിയൻ പ്രസിഡന്റും അടിമാലി ബാറിലെ അഭിഭാഷകനുമായ അഡ്വ :പ്രതിഷ് പ്രഭക്കെതിരെ
പരാതിയുമായി ബലാത്സംഗ കേസിലെ ഇരയായ യുവതി വീണ്ടും രംഗത്തുവന്നു .തന്നെ ബലാത്സംഗം ചെയ്തതുമായി ബന്ധപെട്ടു പാലാരിവട്ടം പോലീസിൽ പരാതി നൽകിയ തുടന്ന് കേസിൽ പ്രതിയായ അഡ്വ: പ്രതിഷ്ത പ്രഭ തനിക്കെതിരെ വധഭീക്ഷണി മുഴക്കിയതായാണ് യുവതിയുടെ പരാതി .ഇതുസംബന്ധിച്ച പരാതി യുവതി അടിമാലി ബാർ അസോസിയേഷൻ മുൻപാകെയാണ് നൽകിയിട്ടുള്ളത് .

“ഞാൻ 19 /08 /2021 തിയതി എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ എനിക്കുണ്ടായ ദുരനുഭവത്തെകുറിച്ചു പരാതി പറഞ്ഞിരുന്നു ആ പരാതിയിൽ ഈ ബാർ അസോസിയേഷനിൽ അടിമാലി കോർട്ടിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വ: പ്രതിഷ പ്രഭ എന്നെ വിവാഹ വാഗ്‌ദാനം നൽകി എന്നെ ലൈംഗികമായി പീഡിപ്പിച്ചു .ആയതിനാൽ 1436 /21 എന്ന എഫ് ഐ ആർ എട്ടു മജിസ്‌ട്രേറ്റ് മുൻപിൽ ഹാജരാക്കി മൊഴികൊടുക്കുകയും ചെയ്തു . തുടർന്ന് പോലീസ് ഇൻവെസ്റിഗേസഷൻ ആരഭിക്കുകയും ചെയ്തട്ടുള്ളതാണ് എന്നാൽ നിയമത്തിനു വിരുദ്ധമായി ഒളിവിൽ കഴിയുകയും ചെയ്യുന്നു , അതുകൂടാതെ എനിക്കെതിരെ വധ ഭീക്ഷണി മുഴക്കിയിട്ടുള്ളതുമാണ് .

ആയതിനാൽ അദ്ദേഹം എനിക്കെതിരെ തെളിവുകൾ നശിപ്പിച്ചു കലയെരുതെന്നും വധ ഭീക്ഷണി നടത്തെരുതെന്നും നിയമത്തിന് വിധേയമായി പ്രവർത്തിക്കണമെന്നും അദ്ദേഹത്തിന് ഒരു നിർദേശം വയ്ക്കണമെന്നും താഴ്മയായി അപേക്ഷിക്കുന്നു “

2021 ആഗസ്റ്റ് 24 നാണ് യുവതി ബാർ അസ്സോസിയേഷനിൽ പരാതി നൽകിയിട്ടുള്ളത് യുവതിയുടെ പരാതിക്കൊപ്പം എഫ് ആർ കോപ്പിയും ബാർ അസോസിയേഷന് യുവതി കൈമാറിയിട്ടുണ്ട് .യുവതിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും എന്നാൽ തൊഴിൽ പരമായ സ്വഭാവ ദൂഷ്യത്തെത്തുടർന്നു ഇയാളെ അടിമാലി ബാർ അസോസ്സിയേഷനിൽനിന്നും ഒരു വര്ഷമുൻപ് പുറത്തിക്കിയിട്ടുള്ളതിനാൽ ബാർ അസോസിയേഷനിൽ നിന്നും ഇയാൾക്കെതിരെ നടപടി സ്വീകരിക്കാനാകില്ലന്നും എന്നാൽ ഈ വിഷയം അസോസിയേഷൻ ചർച്ച ചെയ്യുമെന്നും ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു . മാത്രമല്ല അടിമാലി ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ ബാർ കോൺസിൽ ഓഫ് കേരളാ ഇയാൾക്കെതിരെ നടപടി എടുത്തു നടപ്പാക്കി വരുന്നതായും ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു . ഗുരുതരമായ പരാതി നിലനിൽക്കെ പ്രതി ഒളിവിലാണ് എന്ന് പോലീസ് പറയുമ്പോഴും 24 ലാം തിയതി ഇയാൾ അടിമാലി ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരായിരുന്നതായി അഭിഭാഷകർ പറഞ്ഞു

അതേസമയ കഴിഞ്ഞ 19 ന് ആവലാതിക്കാരി നൽകിയ പരാതിയിൽ പാലാരിവട്ടം പോലീസ് യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല . പെൺകുട്ടിയുടെ ജീവന് ഭീക്ഷണിയുണ്ടെന്ന് പൊലീസിന് വിവരം നൽകിട്ടും പെൺകുട്ടിക്ക് സംരക്ഷണം ഒരുക്കാനും പോലീസ് നടപടി സ്വീകരിക്കാത്തതിനെതിരെ വ്യാപക പ്രതിക്ഷേധം ഉയർന്നിട്ടുണ്ട്  .

ലൈംഗിക പീഡന പരാതി അടിമാലി എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റിനെ പുറത്താക്കിയേക്കും ?

ലൈംഗിക പീഡന ആരോപണം നേരിടുന്ന എസ്എൻ ഡി പി യോഗം അടിമാലി യൂണിയൻ പ്രസിഡണ്ട് പ്രതിഷ് പ്രഭയെ തലസ്ഥാനത്ത് നിന്നും പുറത്താക്കാൻ എസ് എൻ ഡി പി യോഗം തീരുമാനിച്ചതായി യൂണിയൻ നേതൃത്വം അറിയിച്ചു  . യുവതിയുടെ ലൈംഗിക പീഡന പരാതിയെ തുടർന്നാണ് നടപടി .വരും ദിവസങ്ങളിൽ ഇയാളെ പുറത്താക്കിക്കൊണ്ടുള്ള ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്നാണ് യൂണിയൻ പ്രവത്തകർ പറയുന്നത് . കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി യുവതി പരാതി പെടുന്നത് . ഭൂമി സംബന്ധിച്ച കേസുമായി എത്തിയ തന്നെ അഭിഭാഷകനായ ഇയാൾ വിവാഹം കഴിച്ചിട്ടില്ലന്നു തെറ്റ് ധരിപ്പിച്ചു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു പിന്നീട് ഇയാൾ വിവാഹിതനാണെന്നും ഇയാൾക്ക് കുട്ടികൾ ഉണ്ടെന്നും  തിരിച്ചറിഞ്ഞപ്പോഴാണ് പരാതിയുമായി രംഗത്തെത്തിയതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത് .

കേസ് വിവാദമായതിനെത്തുടർന്ന് എസ് എൻ ഡി പി യോഗം നേതൃതം ആഭ്യന്തരവകുപ്പിലെ ചില ഉന്നതരുമായി ബന്ധപെട്ടു ഇയാളുടെ അറസ്റ് താത്കാലികമായി തടയുകയും യൂണിയൻ പ്രസിഡന്റായിരിക്കെ അറസ്റ് ചെയ്യരുതെന്ന് പൊലീസിന് മേൽ സമ്മർദ്ധം ചെലുത്തിയതായാണ് അറിയാൻ കഴിഞ്ഞത് .യുവതി ഉന്നയിച്ച പരാതി വാസ്തവമാണോ എന്നറിയാൻ പ്രദേശിക യൂണിയൻ പ്രവർത്തകരുമായി വെള്ളാപ്പള്ളി നടേശൻ ആശയ വിനിമയം നടത്തിയതായാണ് വിവരം . എസ്എ ൻ ഡി പി യോഗം നടത്തിയ പ്രാഥമിക അന്വേഷണതയിൽ യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്നാണ് വെളിവായിട്ടുള്ളത് അടിമാലി യൂണിയൻ നേതൃത്വം,  ഈവിവരങ്ങൾ യോഗം ജനറൽ സെകട്ടറിക്ക് കൈമാറിയിട്ടുണ്ട് .ഇതേത്തുടർന്നാണ് പ്രതിഷ് പ്രഭയെ തത്സഥാനത്തു നിന്ന് നിക്കാൻ യോഗം നേതൃത്വം തിരുമാനിച്ചിട്ടുള്ളത് . പകരം ചുമതല യൂണിയൻ വൈസ് പ്രസിഡണ്ട് സുനു രാമകൃഷ്ണന് നൽകാനും തീരുമാനമായിട്ടുണ്ട് .യൂണിയൻ പ്രസിഡണ്ട് സ്ഥാനത്തു നിന്നും നീക്കം ചെയ്തശേഷം ഇയാളുടെ അറസ്റ്റുണ്ടാക്കാനാണ് സാധ്യത .

പാലാരിവട്ടം പോലീസ് പറയുന്നതിന്നസരിച്ച് ആഗസ്റ്റ് ഇരുപതാം തിയതിയാണ് പെൺകുട്ടി എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ക്രൈംനമ്പർ 1436 /2021 കേസ്സ് രജിസ്റ്റർ ചെയ്തട്ടുണ്ട് .യുവതിയുടെ പരാതിയിൽ ഐ പി സി 376 (n ) 376 (f ),506 (1 )506 (2 ) വകുപ്പുകൾ ചുമത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്തട്ടുണ്ട്.യുവതിയെ മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കി 164 പ്രകാരം മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനേയാണ് ഒരു വര്ഷം മുൻപാണ് ചാലക്കുടി സ്വദേശ്ശിയായ യുവതി(രാജാക്കാട് മുല്ലക്കാനം സ്വദേശിനി) ഇടുക്കിയിലെ ഭൂമി ഇടപാടുമായി ബന്ധപെട്ടു അഡ്വ പ്രതിഷ് പ്രഭയുടെ ഓഫീസിൽ എത്തുന്നത് . യുവതിയുടെ സാഹചര്യം മനസ്സിലാക്കിയ പ്രതി, യുവതിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുകയും താൻ വിവാഹിതനല്ലെന്നും യുവതിയെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്നും അറിയിച്ചു ഇതേ തുടർന്ന് ഇയാളുമായി യുവതി കൂടുതൽ അടുക്കുകയും ഒരിക്കൽ യുവതിയുടെ വീട് സന്ദർശിക്കാനെത്തിയ ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു . പിന്നീട് നിരവധി തവണ യുവതിയുമായി ശാരിക ബന്ധത്തിൽ ഏർപ്പെട്ടു ഇതിനിടെ യുവതി തന്നെ വിവാഹം കഴിക്കണമെന്ന് ഇയാളോട് ആവശ്യപ്പെടുകയുണ്ടായി അപ്പോഴൊക്കെ ഓരോ കാരണങ്ങൾ പറഞ്ഞു പ്രതി ഒഴിഞ്ഞുമാറി . ഇതിനിടെ യുവതിയുടെ പരാതി പരിഹരിക്കാൻ തൊടുപുഴയിൽ വാടക വീട് എടുത്ത് താമസിപ്പിക്കാനും ഇയാൾ ശ്രമിച്ചിരുന്നു .

ഇതിനിടെ ഇയാൾ മുൻപ് വിവാഹം കഴിച്ചിരുന്നതായും വിവാഹ ബന്ധത്തിൽ  കുട്ടി ഉള്ളതായും ഭാര്യയും കുട്ടികളുമായി അടിമാലി അമ്പഴച്ചാലിൽ (സെല്ലിയാമ്പറ) കുടുംബസമേതം താമസിച്ചു വരുന്നതായും യുവതി മനസ്സിലാക്കി താൻ വഞ്ചിക്കപ്പെട്ടു വന്നു മനസ്സിലാക്കിയ യുവതി പോലീസിൽ പരാതിയുമായി എത്തുകയായിരുവെന്നാണ് പോലീസ് ഭാഷ്യം .പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തുന്നതായും ഉടൻ പിടികൂടുമെന്നും പാലാരിവട്ടം പോലീസ് അറിയിച്ചു . അതേസമയം പോലീസ് അന്വേഷിക്കുന്നവന്നു പറയുന്ന പ്രതി  അടിമാലി ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിയിരുന്നതായി അഭിഭാഷകർ പറഞ്ഞു ചില അഭിഭാഷകർ തന്നെ ഈ വിവരം പാലാരിവട്ടം പോലീസിനെ ധരിപ്പിച്ചെങ്കിലും പ്രതിയെ പിടികൂടാൻ പോലീസ് തയ്യാറായിട്ടല്ല ഇതിനിടെ യുവതികൊണ്ട് പരാതി പിൻവലിപ്പണിക്കാനുള്ള ശ്രമവും നടന്നു വരുന്നുണ്ട് .

 

You might also like

-