ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാങ്ങൾ പ്രളയക്കെടുതിയില്‍ മരണസംഖ്യ 165 ആയി ഉയര്‍ന്നു

0

ഡൽഹി :പ്രളയക്കെടുതിയില്‍ ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും മരണ സംഖ്യ 165 ആയി ഉയര്‍ന്നു. ബിഹാറില്‍ 92 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസമില്‍ 62 പേര്‍ മരിച്ചു. ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.ബീഹാറിലും അസമിലും മിസോറോമിലും പ്രളയക്കെടുതി തുടരുകയാണ്. ഒന്നര കോടിയിലധികം ആളുകള്‍ പ്രളയക്കെടുതിയില്‍ കഴിയുന്നുണ്ടെന്നാണ് ദേശീയ ദുരന്ത നിവാരണ അതോരിറ്റിയുടെ കണക്ക്. ബീഹാറില്‍ 67 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്.12 ജില്ലകള്‍ പ്രളയ ദുരിതത്തില്‍ കഴിയുകയാണ്.

സീതാമര്‍ഹി ജില്ലയില്‍ ആണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 3.02 ലക്ഷം കുടുംബങ്ങള്‍ക്ക് 6000 രൂപാ വീതം ധനസഹായം വിതരണം ചെയ്തതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. അസമില്‍ 1080 ദുരിതാശ്വാസ ക്യാമ്പുകളും 689 ദുരിതാശ്വാസ സാമഗ്രഹികളുടെ വിതരണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു.

ഒന്നര ലക്ഷത്തിനടുത്ത് ആളുകളെയാണ് പ്രളയം ബാധിച്ചിട്ടുള്ളത്.ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കാസിരംഗ ദേശീയ പാര്‍ക്കിലെ സ്ഥിതിഗതികള്‍ വഷളയായി.

കണ്ടാമൃഗങ്ങള്‍ അടക്കം 101 മൃഗങ്ങള്‍ ചത്തതായാണ് കണക്ക്.ഒരു ലക്ഷത്തി എഴുപതിനായിരത്തോളം ഹെക്ടര്‍ കൃഷിയിടം പ്രളയത്തിലാണ്.അസാം ഗവര്‍ണ്ണര്‍’ ജഗദീഷ് മുക്തി നിലവിലുള്ള സാഹചര്യം വിലയിരുത്തി.സംസ്ഥാനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും ഉറപ്പ് വരുത്തുമെന്ന് പ്രാധാനമന്ത്രി എം പിമാര്‍ക്ക് ഉറപ്പ് നല്‍കി. മിസോറാമില്‍ 5000 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.

അതേസമയം മുംബൈ: മലാദ് മതിൽ ഇടിഞ്ഞ സംഭവത്തിൽ മരണസംഖ്യ 31 ആയി ഉയര്ന്നു . സംഭവത്തിൽ പരിക്കേറ്റ 50 വയസ് പ്രായമുള്ള സ്ത്രീ ആശുപത്രിയിൽ എന്ന് മരിച്ചു കനത്ത മഴയെത്തുടർന്ന് ജൂലൈ 2 ന് പിംപ്രിപഡയിലെ മലദ് എംസിജിഎം റിസർവോയറിന്റെ കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണ് അപകടമുണ്ടായത്

You might also like

-