പ്രളയം:ബിഹാറിലും വടക്കുകിഴക്കില്‍ സംസ്ഥാനങ്ങളിലും മരിച്ചവരുടെ എണ്ണം 100 കടന്നു.

ബീഹാറില്‍ 67ഉം അസമില്‍ 28ഉം പേര്‍ മരിച്ചതായാണ് വിവരം. പ്രളയ മേഖലകളിലെ ചില ഇടങ്ങളിൽ മഴ തുടരുന്നുണ്ട്. രണ്ട് ദിവസം കൂടി മഴ ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

0

ബിഹാറിലും വടക്കുകിഴക്കില്‍ സംസ്ഥാനങ്ങളിലും പ്രളയം തുടരുന്നു. മരിച്ചവരുടെ എണ്ണം 100 കടന്നു. ബീഹാറില്‍ 67ഉം അസമില്‍ 28ഉം പേര്‍ മരിച്ചതായാണ് വിവരം. പ്രളയ മേഖലകളിലെ ചില ഇടങ്ങളിൽ മഴ തുടരുന്നുണ്ട്. രണ്ട് ദിവസം കൂടി മഴ ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ബിഹാര്‍, ത്രിപുര, ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ചില ഇടങ്ങളില്‍ മഴ തുടരുന്നതിനാല്‍ ജല നിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. മഴ നിലച്ച ഇടങ്ങളില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. അസമിൽ 33 ജില്ലകളിലായി 57 ലക്ഷം പേരെയും ബീഹാറിൽ 12 ജില്ലകളിലായി 26 ലക്ഷം പേരെയും പ്രളയം ബാധിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 251.55 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു.

കസിരംഗ ദേശീയ പാർക്കിന്റെ 90 ശതമാനവും വെള്ളത്തിനടിയിലാണ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേത്യത്വത്തിലുള്ള സംഘം പ്രളയബാധിത പ്രദേശങ്ങളിലൂടെ ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തി. മിസോറാമില്‍ 700 വീടുകള്‍ വെള്ളത്തിനടിയിലാണ്. ഉത്തര്‍ പ്രദേശിലെ മുസഫര്‍പൂരില്‍ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരു കുടുംബത്തിലെ 3 കുഞ്ഞുങ്ങള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡൽഹിയിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.

You might also like

-