“ബാങ്കുകളുടെ കിരാത നടപടി ചെറുക്കും ” ജപ്തി നേരിടുന്നവരുടെ യോഗം വിളിച്ച് ഡീൻ കുര്യാക്കോസ് എം.പി

കോവിഡ് സാഹചര്യത്തിൽ 2022 മാർച്ച് 31 വരെ ഗവൺമെൻറ് ജപ്തി നടപടികൾ നിർത്തിവെക്കുന്നതായി അറിയിച്ചിട്ടുണ്ടെങ്കിലും കർഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും വിദ്യാർത്ഥികളുടെയും വായ്പാ കുടിശ്ശികകൾക്ക് ജപ്തി നടപടി സ്വീകരിക്കുന്നതിന് കേരള ബാങ്ക് ഉൾപ്പെടെ ഉള്ള സഹകരണ ബാങ്കുകളും മറ്റ് പൊതുമേഖല ഷെഡ്യൂൾഡ് ബാങ്കുകളും തുടർച്ചയായി നോട്ടീസ് നൽകുകയും വീട്ടിലെത്തി തിരിച്ചടവിന് സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോൾ.

0

തൊടുപുഴ | ഇടുക്കി ജില്ലയിലെ ബാങ്ക് വായ്പാ കുടിശ്ശിക മൂലം ജപ്തി നടപടികൾ നേരിടുന്നവരുടെ പ്രത്യേക യോഗം വിളിച്ച് ഇടുക്കി എം പി ഡീൻ കുരിയാക്കോസ് ഫെബ്രുവരി 21തിങ്കളാഴ്ച 3 മണിക്ക് തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽലാണ് യോഗം

കോവിഡ് സാഹചര്യത്തിൽ 2022 മാർച്ച് 31 വരെ ഗവൺമെൻറ് ജപ്തി നടപടികൾ നിർത്തിവെക്കുന്നതായി അറിയിച്ചിട്ടുണ്ടെങ്കിലും കർഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും വിദ്യാർത്ഥികളുടെയും വായ്പാ കുടിശ്ശികകൾക്ക് ജപ്തി നടപടി സ്വീകരിക്കുന്നതിന് കേരള ബാങ്ക് ഉൾപ്പെടെ ഉള്ള സഹകരണ ബാങ്കുകളും മറ്റ് പൊതുമേഖല ഷെഡ്യൂൾഡ് ബാങ്കുകളും തുടർച്ചയായി നോട്ടീസ് നൽകുകയും വീട്ടിലെത്തി തിരിച്ചടവിന് സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോൾ. ഇത് സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും തുടർ പ്രവർത്തനങ്ങൾക്കുമുള്ള കൂടിയാലോചനക്കുമാണ് യോഗം വിളിച്ചിരിക്കുന്നതെന്നും എംപി അറിയിച്ചു. ബന്ധപ്പെട്ടവർ യോഗത്തിൽ പങ്കെടുക്കുവാൻ എംപി അഭ്യർത്ഥിച്ചു.
ബാങ്കുകളുടെ ജപ്തി നടപടി ഭയന്ന് നിരവധി ആളുകൾ ജില്ലയിൽ ആത്മഹത്യാ ചെയ്‌യുന്ന സാഹചര്യത്തിലാണ് എം മുൻകൈയെടുത്ത് യോഗം വിളിച്ചിട്ടുള്ളത് .

You might also like

-