ഇടുക്കിയിൽ ജനിരപ്പ് വീണ്ടും ഉയർന്നു, ജലനിരപ്പ് 2396 അടിയിലെത്തി .ഇടമലയാറിൽ ഓറഞ്ച് അലർട്ട്

ഇടുക്കിഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് ചൊവ്വാഴ്ച രാത്രിയിൽ  മഴ പെയ്തു. ആശങ്കയ്ക്ക് വകയില്ലെങ്കിലും അടിയന്തിരസാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ ജില്ലാ ഭരണകൂടം പൂർത്തിയാക്കി

0

IDUKKI RESERVOIR 01.08.2018
Reservoir level at 9.00pm -2396.00 ft
F R L -2403 ft

ചെറുതോണി/കോതമംഗലം : ഇടമലയാറിൽ അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി  ഉയർന്നതിനെത്തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 167 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് നദി  തീരത്തുള്ളവർക്കും  ജാഗ്രതാനിർദേശത്തിനുളള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയും ജലനിരപ്പ് ഉയർന്ന് 168.5 മീറ്ററിൽ എത്തിയാൽ റെഡ് അലർട്ട് നല്കി നിശ്ചിത സമയത്തിന് ശേഷം ഡാം തുറക്കും.

ഇടുക്കിഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് ചൊവ്വാഴ്ച രാത്രിയിൽ  മഴ പെയ്തു. ആശങ്കയ്ക്ക് വകയില്ലെങ്കിലും അടിയന്തിരസാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ ജില്ലാ ഭരണകൂടം പൂർത്തിയാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മാറിനിന്ന മഴ രാത്രിയോടെ വീണ്ടും സജീവമാകുകയായിരുന്നു.ഇതോടെ ഡാമിലേക്കുള്ള നീരൊഴുക്കിന് കാര്യമായി കുറവുണ്ടായില്ല. വരുദിവസ്സത്തെ  കാലാവസ്ഥ കൂടി കണക്കിലെടുത്താവും ഡാം തുറക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുക. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ ഇപ്പോഴും ജില്ലാ ഭരണകൂടം തുടരുകയാണ്. ഇതിന് മുന്നോടിയായി വെള്ളം ഒഴുകി പോവുന്നതിനായി ചെറുതോണി പുഴയുടെ തീരങ്ങൾ വൃത്തിയാക്കുന്ന ജോലി ഇന്നും തുടർന്നു

ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം ഡാമിലെ ജലനിരപ്പ് 2396.00അടിയാണ്. ഓറഞ്ച് അലർട്ട് പുറുപ്പെടുവിച്ചെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയം ആണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചെറുതോണിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ടം തുറക്കേണ്ട സാഹചര്യമുണ്ടായാൽ . പെരിയാറിന്‍റെ തീരത്തു താമസിക്കുന്നവരെ മൈക്കിലൂടെയും നേരിട്ടും അതീവ ജാഗ്രതാ നിര്‍ദേശം അറിയിക്കും. ഷട്ടറുകള്‍ ഉയര്‍ത്തുന്നതിനു മുന്നോടിയായി ട്രയല്‍ റണ്‍ നടത്തും. എന്നാല്‍ ഇത് എപ്പോള്‍ നടത്തുമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു അറിയിച്ചു.

You might also like

-