ക്രിമിനലുകൾക്ക് മത്സരിക്കാം ഗുരുതര കേസുള്ളവര്‍ മല്‍സരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ക്രിമനല്‍വല്‍ക്കരണം വര്‍ദ്ധിക്കുന്നതായി നിരീക്ഷിച്ച സുപ്രീംകോടതി എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കാനാകില്ലെന്ന് വ്യക്തമാക്കി.

0

ഡല്‍ഹി:ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് നിയമം കൊണ്ട് വരേണ്ടത് പാര്‍ലമെന്റാണെന്നും സുപ്രീംകോടതി.രാഷ്ട്രീയത്തിലെ ക്രിമിനല്‍ വല്‍ക്കരണം വിവിധ മാര്‍ഗ നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.അതേസമയം ജനപ്രതിനിധികള്‍ക്ക് അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാമെന്ന് ചീഫ് ജസ്റ്റ്ിസ് അധ്യക്ഷനായ മൂന്നംഗബെഞ്ചും വിധിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ക്രിമനല്‍വല്‍ക്കരണം വര്‍ദ്ധിക്കുന്നതായി നിരീക്ഷിച്ച സുപ്രീംകോടതി എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കാനാകില്ലെന്ന് വ്യക്തമാക്കി.

ഇത് സംബന്ധിച്ച് നിയമ നിര്‍മ്മാണം കൊണ്ട് വരേണ്ടത് പാര്‍ലമെന്റാണെന്ന് കോടതി പറഞ്ഞു. അതേസമയം രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം തടയാന്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

സ്ഥാനാര്‍ത്ഥികള്‍ പൂരിപ്പിക്കേണ്ട ഫോമില്‍ കേസുകളെക്കുറിച്ച് വിശദീകരിക്കാന്‍ പ്രത്യക കോളംവേണം,സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യപ്പെടുത്തണം,നാമനിര്‍ദ്ദേശ പത്രിക നല്‍കിയ ശേഷം മൂന്ന് തവണയെങ്കിലും ഇത് സംബന്ധിച്ചു മാധ്യമങ്ങളില്‍ പരസ്യം നല്‍കണം,ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സ്ഥാനാര്‍ഥികള്‍ പാര്‍ട്ടികള്‍ക്ക് കൈമാറണം.

ഇത് പാര്‍ട്ടികള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നുമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മറ്റൊരു ബെഞ്ച് ജനപ്രതിനിധികള്‍ക്ക് അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാമെന്ന് വ്യക്തമാക്കി. മുഴുവന്‍ സമയ വേതനം വാങ്ങുന്നവര്‍ അല്ല ജനപ്രതിനിധികള്‍ എന്നും അതിനാല്‍ ഇവരെ പ്രാക്ടീസ് ചെയ്യുന്നത് വിലക്കാനാകില്ലെന്നും പറഞ്ഞ കോടതി ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച മുഴുവന്‍ ഹര്‍ജികളും തള്ളി

You might also like

-