വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ എം “ഡിഫ്ഒ യുടെ അപ്പനാണോ പടയപ്പ? അളിയനാണോ അരിക്കൊമ്പൻ ? ഉദ്യോഗസ്ഥർ ആനക്ക് ഓമനപ്പേരിട്ട് ആനന്ദം കൊള്ളുന്നു. സി വി വർഗീസ്

"പടയപ്പയെ പ്രകോപിപ്പിച്ചു എന്ന് പറഞ്ഞ് ഡ്രൈവർക്കെതിരെ കേസ് എടുത്ത നടപടി ശരിയായില്ല. ഡിഫ്ഒയുടെ അപ്പനാണോ പടയപ്പ? ഉദ്യോഗസ്ഥർ ആനക്ക് ഓമനപ്പേരിട്ട് ആനന്ദം കൊള്ളുന്നു. ഡിഎഫ്ഒയുടെ അളിയനാണോ അരിക്കൊമ്പൻ. എൽ ഡി എഫ് സർക്കാരിനതിരെ ജനരോഷം ഉണ്ടാക്കാൻ വനം വകുപ്പ് ഉദ്യോഗസ്‌ഥർ ബോധപൂർവ്വം ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നു ആനകളും മറ്റു വന്യ ജീവികളും നാട്ടിലിറങ്ങിയാൽ ഇനി നോക്കി നിൽക്കില്ല "

0

ശാന്തൻപാറ | മൂന്നാർ ശാന്തൻപാറ മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാമെന്ന് ആവശ്യപ്പെട്ടു സി ഐ എം സംഘടിപ്പിച്ച ഫോറസ്ററ് ഓഫീസ് മാർച്ചിൽ വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സി പിഎം ജില്ലാ സെകട്ടറി സി വി വർഗീസ്
“പടയപ്പയെ പ്രകോപിപ്പിച്ചു എന്ന് പറഞ്ഞ് ഡ്രൈവർക്കെതിരെ കേസ് എടുത്ത നടപടി ശരിയായില്ല. ഡിഫ്ഒയുടെ അപ്പനാണോ പടയപ്പ? ഉദ്യോഗസ്ഥർ ആനക്ക് ഓമനപ്പേരിട്ട് ആനന്ദം കൊള്ളുന്നു. ഡിഎഫ്ഒയുടെ അളിയനാണോ അരിക്കൊമ്പൻ.പരിഹാസപൂർവ്വം ചോദിച്ചു” എൽ ഡി എഫ് സർക്കാരിനതിരെ ജനരോഷം ഉണ്ടാക്കാൻ വനം വകുപ്പ് ഉദ്യോഗസ്‌ഥർ ബോധപൂർവ്വം ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നു ആനകളും മറ്റു വന്യ ജീവികളും നാട്ടിലിറങ്ങിയാൽ ഇനി നോക്കി നിൽക്കില്ല ” . സർക്കാരിനെതിരേ ജനരോഷം ഉണ്ടാക്കാൻ വനം വകുപ്പ് ശ്രമിക്കുന്നുവെന്നും സി വി വർ​ഗീസ് ആരോപിച്ചു. കാട്ടാന പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ടുളള സിപിഐഎമ്മിന്റെ ശാന്തപാറ ഫോറസ്റ്റ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു സി വി വര്‍ഗീസിന്റെ വിമര്‍ശനം.
എസിഎഫ് മൂന്നാറിൽ വന്ന് എ സി റൂമിൽ ഇരിക്കുകയാണെന്നും സി വി വർ​ഗീസ് വിമർശിച്ചു. ഉദ്യോഗസ്ഥർ ആനക്ക് ഓമനപ്പേരിട്ട് ആനന്ദം കൊള്ളുന്നു. കാട്ടാന ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വഴിനടക്കാന്‍ അനുവദിക്കില്ലെന്നും സി വി വര്‍ഗീസ് മുന്നറിയിപ്പ് നല്‍കി

ഉപരോധത്തിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളുമുണ്ടായി. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ കാട്ടാന പ്രശ്‌നത്തിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് ആണ് ഉപരോധം.ഇടുക്കി ചിന്നക്കനാല്‍, ശാന്തൻപാറ പഞ്ചായത്തുകളിൽ നിരവധി പെരെ കൊലപ്പെടുത്തിയ കാട്ടാനാകളെ പിടികൂടാൻ ശുപാര്‍ശ നൽകുമെന്ന് വനംവകുപ്പ്. വനംവകുപ്പ് വാച്ചർ ശക്തിവേലിനെ കാട്ടാന കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചുള്ള ദേശീയ പാത ഉപരോധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് വനം വകുപ്പ് ഉറപ്പ് നല്‍കിയത്. നാലു മണിക്കൂറിനു ശേഷമാണ് കൊച്ചി ധനുഷ്കോടി ദേശീയ പാത ഉപരോധം അവസാനിപ്പിച്ചത്.

ചിന്നക്കനാൽ, പൂപ്പാറ, ശാന്തൻപാറ മേഖലകളിലെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായ കാട്ടു കൊമ്പൻമാരെ പിടിച്ചു മാറ്റുകയോ ഉൾക്കാട്ടിലേക്ക് തുരത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ സമരം. ദേവികുളം എംഎൽഎ എ രാജ അടക്കമുള്ള ജിനപ്രതിനിധികളും സമരത്തിൽ അണി ചേർന്നു. പ്രദേശത്ത് ആറു കാട്ടാനകളാണ് ജനങ്ങൾക്ക് പേടി സ്വപ്നമായി മാറിയിരിക്കുന്നത്. എല്ലാ അക്രമ കാരികളായ കാട്ടാനകളെയും മയക്കു വെടിവച്ചു മറ്റിടങ്ങളിലേക്ക് മാറ്റുകയോ . ആകർമകാരികളെ വെടിവച്ചു കൊല്ലുകയോ വേണമെന്ന സമരക്കാരുടെ ആവശ്യം..മൂന്നാർ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടുള്ള സമരത്തിൽ ആയിരകണക്കിന് ആളുകൾ പങ്കെടുത്തു

You might also like

-