രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർ കുഴിമടിയന്മാർ സി പി ഐ എം സംസ്ഥാനസമതിയിൽ മുഖ്യമന്ത്രിയടക്കം മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം

മന്ത്രി പി.എ.മുഹമ്മദ് റിയാസിനും വീണാ ജോര്‍ജിനും സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ അടുത്തെങ്ങുമെത്തുന്നില്ല. ചില മന്ത്രിമാരെ ഫോണ്‍ വിളിച്ചാല്‍ കിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നു സ്വന്തമായി തീരുമാനമെടുക്കാതെ ഫയലുകള്‍ മുഖ്യമന്ത്രിക്ക് വിടുകയാണ്. യാത്ര ചെയ്യാന്‍ മന്ത്രിമാര്‍ക്ക് മടിയാണ്. എല്ലാം ഓണ്‍ലൈനായി നടത്താമെന്നാണ് മന്ത്രിമാരുടെ ചിന്ത. മന്ത്രിമാരുടെ പേരെടുത്തു പറയാതെയാണ് വിമര്‍ശനം

0

തിരുവനന്തപുരം| രണ്ടുദിവസമായി തുടരുന്ന സി പി ഐ എം സംസ്ഥാനസമതിയിൽ മുഖ്യമന്ത്രിയടക്കം മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം .സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവർത്തനം വിലയിരുത്തി സിപിഎം. സർക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ സിപിഎം അതൃപ്തി രേഖപ്പെടുത്തി.ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഏകോപനകുറവുണ്ടായി എന്നും വിമര്‍ശനം ഉയര്‍ന്നു. പൊലീസ് പ്രവർത്തനത്തിൽ ഇടപെടൽ വേണമെന്നും സംസ്ഥാന സമിതിയില്‍ ആവശ്യം ഉയര്‍ന്നു.

മന്ത്രി പി.എ.മുഹമ്മദ് റിയാസിനും വീണാ ജോര്‍ജിനും സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ അടുത്തെങ്ങുമെത്തുന്നില്ല. ചില മന്ത്രിമാരെ ഫോണ്‍ വിളിച്ചാല്‍ കിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നു സ്വന്തമായി തീരുമാനമെടുക്കാതെ ഫയലുകള്‍ മുഖ്യമന്ത്രിക്ക് വിടുകയാണ്. യാത്ര ചെയ്യാന്‍ മന്ത്രിമാര്‍ക്ക് മടിയാണ്. എല്ലാം ഓണ്‍ലൈനായി നടത്താമെന്നാണ് മന്ത്രിമാരുടെ ചിന്ത. മന്ത്രിമാരുടെ പേരെടുത്തു പറയാതെയാണ് വിമര്‍ശനം.

കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാര്‍ ജനങ്ങള്‍ക്കിടയില്‍ തന്നെ ആയിരുന്നു. മന്ത്രിമാരുടെ ഓഫിസിനെതിരെയും വിമര്‍ശനമുണ്ട്. തദ്ദേശം, ആരോഗ്യം, കെഎസ്ആര്‍ടിസി, പൊതുമരാമത്ത്, വനം വകുപ്പുകള്‍ക്കെതിരെയാണ് വിമര്‍ശനം. ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഏകോപനകുറവുണ്ടായി എന്നും വിമര്‍ശനം ഉയര്‍ന്നു.കഴിഞ്ഞ സർക്കാരിൽ മന്ത്രിമാർ ജനങ്ങൾക്കിടയിൽ തന്നെ ആയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വകുപ്പായ ആഭ്യന്തരവകുപ്പിനെതിരെയും വിമര്‍ശനമുയര്‍ന്നു. പൊലീസില്‍ സര്‍ക്കാരിന് നിയന്ത്രണം വേണം. പൊലീസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതാണ് പരാതികള്‍ക്ക് ഇട നല്‍കുന്നതെന്നാണ് വിമര്‍ശനം. ചില പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ജനദ്രോഹപരമാണ്. ഈ വകുപ്പുകള്‍ ആണ് സര്‍ക്കാരിന്റെ മുഖം. എന്നാല്‍ ഇന്ന് ജനങ്ങള്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നത് ഇവയിലാണ്. ഇതു പിടിപ്പു കേടാണെന്നും വിമര്‍ശനമുയര്‍ന്നു.രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മന്ത്രിമാരിൽ പലര്‍ക്കും യാത്ര ചെയ്യാൻ വരെ മടിയാണെന്നും എല്ലാം ഓൺലൈനാക്കാൻ ശ്രമം നടക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാരുടെ ഓഫീസിനെതിരെയും വിമർശനമുണ്ട്. തദ്ദേശം, ആരോഗ്യം, കെ എസ് ആർ ടി സി, പൊതുമരാമത്ത്, വനം എന്നീ വകുപ്പുകൾക്കെതിരെ വിമർശനം ഉയര്‍ന്നത്.

You might also like

-