സ്വർണക്കടത്ത് പ്രതിപക്ഷവും ബി ജെ പി യും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു സി പി ഐ

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും, കേരള സര്‍ക്കാരിനും എതിരായി അതിശക്തമായ രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ തയ്യാറെടുപ്പിലാണവര്‍. മുഖ്യമന്ത്രിയെ പേരെടുത്ത് വിളിച്ച് ആക്ഷേപിക്കാനും മത്സരത്തിലാണ്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന മുദ്രാവാക്യം തന്നെ അവര്‍ ഇതിനകം ഉയര്‍ത്തിക്കഴിഞ്ഞു

0

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് അധികാരികള്‍ സ്വര്‍ണം പിടികൂടിയ സംഭവം കേരള ഗവണ്‍മെന്റിനും മുഖ്യമന്ത്രിക്കുമെതിരായ രാഷ്ട്രീയ ആക്രമണത്തിനായി യുഡിഎഫും ബിജെപിയും ഉപയോഗിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും, കേരള സര്‍ക്കാരിനും എതിരായി അതിശക്തമായ രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ തയ്യാറെടുപ്പിലാണവര്‍. മുഖ്യമന്ത്രിയെ പേരെടുത്ത് വിളിച്ച് ആക്ഷേപിക്കാനും മത്സരത്തിലാണ്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന മുദ്രാവാക്യം തന്നെ അവര്‍ ഇതിനകം ഉയര്‍ത്തിക്കഴിഞ്ഞു. അതോടെ യുഡിഎഫിന്റെയും ബിജെപിയുടെയും ലക്ഷ്യം കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായി. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും കേരള ഗവണ്‍മെന്റിനും എതിരായി അവര്‍ രാഷ്ട്രീയ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്.

ഗവണ്‍മെന്റിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ യുഡിഎഫും ബിജെപിയും അവരെ പിന്തുണയ്ക്കുന്ന ദൃശ്യ അച്ചടി മാധ്യമങ്ങളും ഒരുമിച്ചു നീങ്ങുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വസ്തുതകള്‍ പുറത്തു കൊണ്ടുവരുന്നതിനും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുന്നതിനും കേന്ദ്ര ഗവണ്‍മെന്റാണ് നടപടികള്‍ സ്വീകരിക്കേണ്ടത് എന്ന കാര്യം, ആരോപണം ഉന്നയിക്കുന്ന ബിജെപിക്കും പ്രതിപക്ഷത്തിനും നന്നായി അറിയാം. ഈ വിഷയത്തില്‍ ഏത് അന്വേഷണവും ആകാമെന്ന് മുഖ്യമന്ത്രി ജൂലെെ ഏഴിന് നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര പരിരക്ഷ ഉപയോഗിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് സ്വര്‍ണം കടത്തിയത്. വിമാനത്താവളങ്ങളില്‍ സുരക്ഷാ ചുമതല കേന്ദ്ര ഗവണ്‍മെന്റിനാണ്. അവര്‍ക്കാണ് ഇതൊക്കെ കണ്ടെത്താനുള്ള ഫലപ്രദമായ സംവിധാനങ്ങള്‍ ഉള്ളത്. “തിരുവനന്തപുരത്ത് നടന്നത് കള്ളക്കടത്താണ്. ഒരു കറ്റവാളിയേയും സംരക്ഷിക്കേണ്ടുന്ന ബാദ്ധ്യത സംസ്ഥാന സര്‍ക്കാരിനില്ല. അന്വേഷണത്തിന് കസ്റ്റംസിന് എല്ലാവിധ പിന്തുണയും നല്‍കും. ഏത് അന്വേഷണത്തിനും കേന്ദ്രസര്‍ക്കാരിന് പ്രഖ്യാപിക്കാം.

You might also like

-