കൊവിഡ് വാക്‌സിന്റെ മനുഷ്യനിലുള്ള രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ച് ഇന്ത്യ

ഇന്ത്യയിൽ കൊവിഡ് വാക്‌സിന്റെ മനുഷ്യനിലുള്ള രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു.

0

ഡൽഹി :ഇന്ത്യയിൽ കൊവിഡ് വാക്‌സിന്റെ മനുഷ്യനിലുള്ള രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു. കുത്തിവയ്പ്പിലൂടെ കൊറോണവൈറസ് വാക്‌സിന്റെ ക്ഷമതയും സുരക്ഷയും പരിശോധിക്കുന്നതാണ് രണ്ടാംഘട്ടം.ഈ മാസം ആദ്യമാണ് ഡിസിജിഐയിൽ (ഡ്രഗ്‌സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ) നിന്ന് ഇന്ത്യയിലെ മരുന്ന് കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ച കൊവിഡ് വാക്‌സിന് അനുമതി ലഭിക്കുന്നത്. രണ്ട് ഘട്ടമായാണ് പരീക്ഷണം നടക്കുന്നത്. നേരെത്തെ ആഗസ്റ്റ് പതിനഞ്ചിന് പ്രതിരിധ് വാക്സിൻ പുറത്തിറക്കുമെന്ന് ഐ എം ആർ സി പറഞ്ഞിരുന്നു വെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതുണ്ടാകില്ലന്ന് സൂചനയാണ് ലഭിക്കുന്നത് .അതേസമയം സമീപകാലത്തൊന്നും പ്രതിരോധ വാക്‌സിൻ കണ്ടെത്താൻ ഇടയില്ല്ലന്ന് ലോക ആരോഗ്യ സംഘടനാ വ്യ്കതമാക്കിയിട്ടുണ്ട്

2019 ഡിസംബർ അവസാനത്തോടെയാണ് ലോകത്താദ്യമായി ചൈനയിൽ കൊവിഡ് പൊട്ടിപ്പുറപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ മനുഷ്യരാശിയെ തകർക്കുന്ന മഹാമാരിയായി ഇത് രൂപംകൊള്ളുകയായിരുന്നു. ഇതുവരെ 13,690,219 പേർക്കാണ് ലോകത്ത് കൊവിഡ് ബാധിച്ചിരിക്കുന്നത്. 5,86,776 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചിരിച്ചു .

You might also like

-