രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ കുറവ്.

22 മാസത്തിനിടെയുള്ള ഏറ്റവും കുറവ് കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. 3116 പുതിയ കോവിഡ് കേസുകളാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

0

രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ കുറവ്. 22 മാസത്തിനിടെയുള്ള ഏറ്റവും കുറവ് കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. 3116 പുതിയ കോവിഡ് കേസുകളാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 676 ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് കോവിഡ് ബാധിച്ച മൊത്തം പേരുടെ എണ്ണം 4.3 കോടി ആയി. 38069 പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്ത്യയില്‍ ആകെ മൊത്തം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,15,850 ആയി.

കോവിഡ് അതിതീവ്രവ്യാപ‍നത്തിന്റെ ആശങ്ക കേരളത്തിലും കുറഞ്ഞുതുടങ്ങി. കോവിഡ് സ്ഥിരീകരിക്കുന്നവരുടെയും ആശുപത്രിയിൽ പ്രവേശിക്കു‍ന്നവരുടെയും എണ്ണം കേരളത്തിൽ ഗണ്യമായി കുറഞ്ഞു. മരണനിരക്കിലും കുറവുണ്ട്. കേരളത്തില്‍ 1088 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 217, കോട്ടയം 145, കോഴിക്കോട് 107, തിരുവനന്തപുരം 104, തൃശൂർ 82, കൊല്ലം 76, പത്തനംതിട്ട 75, ഇടുക്കി 63, ആലപ്പുഴ 49, മലപ്പുറം 41, കണ്ണൂർ 37, വയനാട് 37, പാലക്കാട് 34, കാസർഗോഡ് 21 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,050 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 26,967 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 26,036 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 931 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവിലെ 9530 കോവിഡ് കേസുകളില്‍ 9.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

You might also like

-