രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. പ്രതിദിന രോഗികളുടെ എണ്ണം ഇന്നും ലക്ഷം കടന്നു.

780 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കേന്ദ്ര സർക്കാർ കണക്കിൽ രാജ്യത്തെ ആകെ കൊവിഡ് മരണം 1,67,642 ആയി

0

ഡൽഹി :രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. പ്രതിദിന രോഗികളുടെ എണ്ണം ഇന്നും ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,31,968 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെയുള്ള എറ്റവും ഉയർന്ന കണക്കാണ് ഇത്. 780 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കേന്ദ്ര സർക്കാർ കണക്കിൽ രാജ്യത്തെ ആകെ കൊവിഡ് മരണം 1,67,642 ആയി.

രോഗ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കൊവിഡിനൊഴികെയുള്ള മറ്റ് ചികിത്സകൾ നിർത്തിവച്ചതായി ദില്ലി രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി അറിയിച്ചു. എയിംസിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പത്തിന് ശേഷം അടിയന്തര ശസ്ത്രക്രിയകൾ മാത്രമായിരിക്കും നടക്കുക. ലോകത്തു ഇതുവരെ പേർക്ക് കോവിഡ് ബാധ പിടിപെട്ടപ്പോൾ 2,915,726 പേര് മരണത്തിന് കിഴടങ്ങി .അമേരിക്കയിലാണ് ലോകത്തേറ്റവും കൂടുതൽ രോഗ ബാധ പിടിപെട്ടിട്ടുള്ളത് ,ഇതുവരെ 31,717,404 പേർക്ക് രോഗബാധ സ്ഥികരിച്ചു .ബ്രസീലിൽ13,286,324 പേർക്കും രോഗം പിടിപെട്ടപ്പോൾ ഇന്ത്യയിൽ 13,060,542പേർക്ക് രോഗം പിടിപെടും പേർ167,694 മരണമടയുകയും ചെയ്തു

You might also like

-