കോവിഡ് അതി തീവ്വ്രവ്യാപനം സംസ്ഥാനത്ത് നിയന്ത്രങ്ങൾ കടുപ്പിക്കും

വ്യാപനം തടയാൻ പോലീസിന്റെ ഇടപെടൽ കൂടുതൽ ശ്കതമാക്കാനും സാധ്യതയുണ്ട് .വിവാഹം മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 നിന്ന് കുറക്കാൻ സാധ്യതയുണ്ട്.

0

തിരുവനന്തപുരം | സംസ്ഥാനത്ത് കോവിഡ് അതി തീവ്വ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ സാധ്യത . വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കും .കോളേജുകൾ അടച്ചിട്ടേക്കും. പൊതു ഇടങ്ങളിൽ ആളുകളെ കുറയ്‌ക്കാനുള്ള നടപടികളും സ്വീകരിക്കും. വ്യാപനം തടയാൻ പോലീസിന്റെ ഇടപെടൽ കൂടുതൽ ശ്കതമാക്കാനും സാധ്യതയുണ്ട് .വിവാഹം മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 നിന്ന് കുറക്കാൻ സാധ്യതയുണ്ട്. വാരാന്ത്യ ലോക്ഡൗണും രാത്രികാല കർഫ്യൂവും പരിഗണനയിലുണ്ട്.

സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല. സാമൂഹിക അകലം ഉറപ്പാക്കുന്നതിനുള്ള കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകും. വ്യാപാര സ്ഥാപനങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവും. സ്വകാര്യ ചടങ്ങുകളിലടക്കം കോവിഡ് പ്രോട്ടോകോള്‍ ഉറപ്പ് വരുത്താനുള്ള നിര്‍ദേശങ്ങള്‍ ഉണ്ടാവും. സെക്രട്ടറിയേറ്റിലടക്കം കോവിഡ് വ്യാപിച്ചതോടെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിലും പുതിയ ക്രമീകരണം ഏര്‍പ്പെടുത്തും. 50 ശതമാനം പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്നതാണ് സര്‍വീസ് സംഘടനകളുടെ ആവശ്യം. കോളജുകള്‍ അടക്കണമോയെന്ന കാര്യത്തിലും യോഗം തീരുമാനം എടുക്കും. വാരാന്ത്യ ലോക്ഡൌണെന്ന നിര്‍ദേശം പരിഗണനയിലുണ്ടെങ്കിലും ഫലം ചെയ്യില്ലെന്ന വിലയിരുത്തല്‍ ശക്തമാണ്.സംസ്ഥാനത്ത് പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം അരലക്ഷം കടന്നേക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യ വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറിമാർ, ആരോഗ്യ വിദഗ്ധർ തുടങ്ങിയവർ കൊറോണ അവലോകന യോഗത്തിൽ പങ്കെടുക്കും.

You might also like

-