മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ അൻപത് ലക്ഷം തട്ടിപ്പ് നടത്തിയ ദമ്പതികൾ പിടിയിൽ

സഹകരണ ബാങ്കുകളുടെ വള്ളിക്കുന്ന്, ആനങ്ങാടി ബ്രാഞ്ചുകളിൽ 2021 മെയ് മുതൽ 2022 ഫെബ്രുവരി വരെ 31 തവണകളായി വ്യാജ സ്വർണം പണയം വെച്ച് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നതാണ് ഇവർക്കെതിരെയുള്ള കേസ്.

0

മലപ്പുറം | മലപ്പുറം ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ദമ്പതികൾ പിടിയിൽ.വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശികളായ കെപി നസീർ (45),ഭാര്യ അസ്മ (40)എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.കോഴിക്കോട് പന്തീരങ്കാവിലുള്ള ഫ്‌ളാറ്റിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്.സഹകരണ ബാങ്കുകളുടെ വള്ളിക്കുന്ന്, ആനങ്ങാടി ബ്രാഞ്ചുകളിൽ 2021 മെയ് മുതൽ 2022 ഫെബ്രുവരി വരെ 31 തവണകളായി വ്യാജ സ്വർണം പണയം വെച്ച് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നതാണ് ഇവർക്കെതിരെയുള്ള കേസ്.

അതേസമയം തൊടുപുഴ സ്വദേശിയാണ് വ്യാജ സ്വർണം പണയം വെക്കാനായി നൽകിയതെന്ന് ദമ്പതിമാർ മൊഴി നൽകി. ഇയാൾക്ക് ഒരു ഗ്രാമിന് 500 രൂപ നിരക്കിൽ നൽകിയാണ് പണയം നൽകാൻ സ്വർണം വാങ്ങിയിരുന്നുവെന്നാണ് റിപ്പോർട്ട്.കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും വ്യാജ സ്വർണത്തിന്റെ ഉറവിടത്തെക്കുറിച്ചും ബാങ്ക് ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്.വ്യാജ സ്വർണം കസ്റ്റഡിയിലെടുത്ത പോലീസ് വിശദമായ പരിശോധനയ്‌ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്

You might also like

-