“അഴിമതി തുടച്ചുനീക്കും എല്ലാവരുടെയും മുഖ്യമന്ത്രിയാകും”ഭഗവന്ത് മൻ അധികാരമേറ്റു.

താൻ എല്ലാവരുടെയും മുഖ്യമന്ത്രിയാകും എന്ന് സത്യപ്രതിജ്ഞക്ക് ശേഷം മാൻ പറഞ്ഞു. അഴിമതി തുടച്ചുനീക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മാൻ പറഞ്ഞു. നാളെ എംഎൽഎമാരുടെ സത്യപ്രതിഞ്ജന നടക്കും.

0

അമൃത്സർ |  പഞ്ചാബിൽ ചരിത്രവിജയം നേടിയ ആപ്പ് , പുതിയ മുഖ്യമന്ത്രിയായി ആംആദ്മി പാർട്ടി നേതാവ് ഭഗവന്ത് മൻ അധികാരമേറ്റു. പതിവിന് വിപരീതമായി സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങിന്റെ പൂർവ്വിക ഗ്രാമമായ ഖത്കർ കാലാനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളും ചടങ്ങിൽ പങ്കെടുത്തു. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും സത്യപ്രതിജ്ഞക്ക് സാക്ഷിയാകാൻ എത്തി. താൻ എല്ലാവരുടെയും മുഖ്യമന്ത്രിയാകും എന്ന് സത്യപ്രതിജ്ഞക്ക് ശേഷം മാൻ പറഞ്ഞു. അഴിമതി തുടച്ചുനീക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മാൻ പറഞ്ഞു. നാളെ എംഎൽഎമാരുടെ സത്യപ്രതിഞ്ജന നടക്കും. ശനിയാഴ്ച്ചയാകും മന്ത്രിമാർ അധികാരമേൽക്കുക.

അതേസമയം കനത്തപ്രജയം ഏറ്റുവാങ്ങിത്തിന് തൊട്ടുപിന്നാലെ പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു രാജിവെച്ചു. സോണിയാ ഗാന്ധിയുടെ നിർദേശപ്രകാരമാണ് രാജി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിനു പിന്നാലെ പിസിസി അധ്യക്ഷന്മാരോട് സ്ഥാനമൊഴിയാന്‍ സോണിയാ ഗാന്ധി നിര്‍ദേശിച്ചിരുന്നു. “കോൺഗ്രസ് അധ്യക്ഷ ആഗ്രഹിച്ചതുപോലെ ഞാൻ എന്‍റെ രാജിക്കത്ത് അയച്ചു”- രാജിക്കത്തിന്‍റെ പകർപ്പ് സഹിതം സിദ്ദു ട്വിറ്ററിൽ കുറിച്ചു.

You might also like

-