തങ്ങളുടെ കോന്തലയില്‍ കെട്ടിയ താക്കോലിലാണ് അധികാരമെന്ന് ശബരിമല തന്ത്രി കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ചിലരുടെ കോപ്രായങ്ങള്‍ ബോര്‍ഡ് പിറകെ പോകരുത്. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

0

പത്തനംതിട്ട :ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നടയടച്ച് വീട്ടില്‍ പോകുമെന്ന് പറഞ്ഞ തന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്തലയില്‍ കെട്ടിയ താക്കാലോണ് അധികാരമെന്ന് തന്ത്രി കരുതരുത്. നടയടച്ച് വീട്ടില്‍ പോകുമെന്ന പ്രസ്താവന അവിവേകം. നൈഷ്ഠിക ബ്രഹ്മചാരിയായ ദേവനെ പൂജിക്കുന്നവരും ബ്രഹ്മചാരിയാവണം. ഇതാണ് വടക്കെ ഇന്ത്യയിലെ വിശ്വാസം. മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ശബരിമല അടക്കലും തുറക്കലും തന്ത്രിയുടെ അവകാശമല്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.അതേസമയം, യുവതി പ്രവേശന വിധിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. യുവതീ പ്രവേശനത്തില്‍ അപകാതയുണ്ടെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ദേവസ്വം ബോര്‍ഡിനെയും വിമര്‍ശിച്ചു. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വടികൊടുത്ത് അടിവാങ്ങരുത്. ചിലരുടെ കോപ്രായങ്ങള്‍ ബോര്‍ഡ് പിറകെ പോകരുത്. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയം ആളിക്കത്തിച്ച് വര്‍ഗീയ ധ്രുവീകരണത്തിനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നത്. ഇതാണ് ദര്‍ശനത്തിനെത്തിയ യുവതിയുടെ വീടിനു നേരെയടക്കമുണ്ടായ അക്രമങ്ങള്‍ സൂചിപ്പിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.കോണ്‍ഗ്രസില്‍ ഒരു പറ്റം ആളുകളുടെ ശരീരം കോണ്‍ഗ്രസും മനസ് ബിജെപിയുമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സമൂഹത്തില്‍ വരുന്ന പരിഷ്‌കരണങ്ങളെ എന്നും യാഥാസ്ഥിക വിഭാഗം എതിര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രി വ്യക്തമാക്കി.

You might also like

-