ദ്രവത്വത്തില്‍ നിന്നും അമര്‍ത്യതയിലേക്ക് ഉയര്‍ത്തപ്പെട്ട ലോകചരിത്രത്തിലെ ഏകവ്യക്തി ക്രിസ്തു.: പാസ്റ്റര്‍ റെജി മാത്യു.

ജൂലായ് 21 മുതല്‍ ആരംഭിച്ച ഡാളസ് മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചിന്റെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വാര്‍ഷീക കണ്‍വന്‍ഷന്റെ അഞ്ചാം ദിനമായി 25 വ്യാഴാഴ്ച വൈകീട്ട് നടന്ന കണ്‍വന്‍ഷനില്‍ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു പാസ്റ്റര്‍ റജി മാത്യു.

0

ഡാളസ്: വിശുദ്ധ ബൈബിളില്‍ മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ഏട്ടു സംഭവങ്ങള്‍ വിവരിക്കുന്നുണ്ടെങ്കിലും, അവരെല്ലാം ദ്രവ്യത്വത്തില്‍ നിന്നും വീണ്ടും ദ്രവത്വത്തിലേക്ക് മാറ്റപ്പെട്ടപ്പോള്‍, മരണത്തെ കീഴടക്കി ഉയര്‍ത്തെഴുന്നേറ്റ് ദ്രവത്വത്തില്‍ നിന്നും അമര്‍ത്വതയിലേക്ക് മാറ്റപ്പെട്ട ലോക ചരിത്രത്തിന്റെ ഏക വ്യക്തി ക്രിസ്തുവാണെന്ന് സുപ്രസിദ്ധ വചന പണ്ഡിതനും, സുവിശേഷ കണ്‍വന്‍ഷന്‍ പ്രാസംഗീകനുമായ പാസ്റ്റര്‍ റജി മാത്യു പറഞ്ഞു. എഫേസ്യര്‍ ഒന്നാം അദ്ധ്യായത്തെ ആസ്പദമാക്കി വചനശുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു റജി.

ജൂലായ് 21 മുതല്‍ ആരംഭിച്ച ഡാളസ് മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചിന്റെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വാര്‍ഷീക കണ്‍വന്‍ഷന്റെ അഞ്ചാം ദിനമായി 25 വ്യാഴാഴ്ച വൈകീട്ട് നടന്ന കണ്‍വന്‍ഷനില്‍ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു പാസ്റ്റര്‍ റജി മാത്യു.
ക്രൂശിതനായ ക്രിസ്തുവിനെ അടക്കം ചെയ്ത്, മറ്റൊരു കല്ലറകള്‍ക്കും നല്‍കിയിട്ടില്ലാത്ത സംരക്ഷണം നല്‍കിയിട്ടും കല്ലറയെ ഭേദിച്ചു ഉയര്‍ത്തെഴുന്നേറ്റതിലൂടെ മൂന്നു ലോകങ്ങളേയും ഒരേ സമയം കീഴ്‌പ്പെടുത്തിയ ക്രിസ്തുവിന്റെ പുനരുദ്ധാന ശക്തിയെ അംഗീകരിക്കുകയും, ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ ക്രിസ്തുവില്‍ ഉയര്‍പ്പില്‍ വ്യാപരിച്ച ശക്തി നമ്മിലും വ്യാപരിക്കപ്പെടുമെന്നും റജിമാത്യു പറഞ്ഞു.

ക്രിസ്തുവില്‍ നാം പൂര്‍ണ്ണമായും വിശ്വസിക്കുമ്പോള്‍, നമ്മുടെ ഹൃദയാന്തര്‍ ഭാഗത്ത് നമ്മെ വേദനിപ്പിക്കുന്ന, മറ്റുള്ളവരോട് പങ്കുവെക്കുവാന്‍ പോലും കഴിയാത്ത വിഷയങ്ങളിന്മേല്‍ ജയം നല്‍കുവാന്‍ കഴിയുമെന്നും പാസ്റ്റര്‍ ഓര്‍മ്മപ്പെടുത്തി.

ചര്‍ച്ച് ഗായക സംഘത്തിന്റെ ഗാനശുശ്രൂഷയോടെ ആരംഭിച്ച യോഗം പാസ്റ്റര്‍ ബെഥേല്‍ പി. ജേക്കബിന്റെ സമാപന പ്രാര്‍ത്ഥനയോടെ സമാപിച്ചു. ജസ്റ്റിന്‍ ജേക്കബ്, കാര്‍ലോസ് എന്നിവര്‍ മലയാളത്തിലുള്ള പ്രസംഗം ഇംഗ്ലീഷിലേക്കും, ഹിസ്പാനിക്കിലേക്കും തര്‍ജ്ജമ ചെയ്തു.

You might also like

-