സംസ്ഥാന യുവജന കമ്മീഷന്‍ ചിന്ത ജെറോം അബിനമ്യുവിന്റെ സന്ദർശിച്ചു

അഭിമന്യുവിന്റെ വേര്‍പാടിന്‍രെ വേദനയില്‍ കഴിയുന്ന കുടുംബത്തിന് ആആസ്വാസ വാക്കുകളുമായി . സംസ്ഥാന യുവജന കമ്മീഷന്‍ ചിന്ത ജെറോം അബിനമ്യുവിന്റെ സന്ദർശിച്ചു

0

വട്ടവട :നിലയ്ക്കാത്ത കണ്ണുനീരും അടങ്ങാത്ത നൊമ്പരവും അണപൊട്ടുന്ന വട്ടവടയിലെ കൊച്ചുകുടിലേല്‌യ്ക്ക് ഇപ്പോഴും അഭിമന്യുവിന്റെ സുഹൃത്തുക്കളും വിദ്യാര്‍ത്തി പ്രസ്ഥാനത്തിന്‍രേയും യുവജന പ്രസ്താനത്തിന്‍രേയും നേതാക്കന്മാരും എത്തുന്നുണ്ട്. ആസ്വാസ വാക്കുകള്‍ പറയുവാന്‍ മാത്രമല്ല. ആ കുടുംബത്തിന്റെ തീരാ നഷ്ടവും ദുഖവും തങ്ങളുടേതുകൂടിയാണെന്ന ഏറ്റെടുക്കുല്‍കൂടിയാണ്. സംസ്ഥാന യുവജന കമ്മീഷഷന്‍ ചെയര്‍പേഴ്‌സമ് ചിന്ത ജെറോം അഭിമന്യുവിന്റെ വീട്ടിലെത്തി സന്തര്‍ശനം നടത്തി. .
സംസ്ഥാന യുവജന കമ്മീഷന്‍ അംഗങ്ങളായ ജിനീഷ് കുമാര്‍, നിശാന്ത് വി ചന്ദ്രന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രിയ കൂട്ടുകാരനെക്കുറിച്ച് നല്ലതു മാത്രം പറയാനുള്ള സുഹൃത്തുക്കള്‍ പാര്‍ട്ടിയിലെ പ്രാദേശിക സഹപ്രവര്‍ത്തകരുമെല്ലാം ഈ കുടുംബത്തിനൊപ്പമുണ്ട്.ഡി വൈ എപ് ഐ പ്രവര്‍ത്തകരും മരണാനന്ത ചടങ്ങുകള്‍ക്ക് തിരിച്ച് പോകാതെ വീട്ടില്‍ ഇവര്‍ക്കൊപ്പം ഇപ്പോഴുമുണ്ട്.

അബിമന്യുവിന്‍രെ കൊലപാതകം ആസുത്രിതമായിരുന്നെന്ന ഉറച്ച വിസ്വാസത്തിലാണ് കുടുംബാംഗങ്ങള്‍. വീട്ടിലെത്തിയ ആഭിമന്യുവിനെ തിരികെ വിളിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും ഇവര്‍ പറയുന്നു. പ്രതികള്‍ക്ക് കഠിനമായ ശിക്ഷ നല്‍കണണെന്നും കലാലയ രാഷ്ട്രീയത്തിന്റെ അവസാന ഇരയായിരിക്കണം തന്റെ മകനെന്നും. ഇനിയൊരള്‍ക്കും ഇത്തരമൊരു വിധിയുണ്ടാകരുതെന്നും അബിമന്യുവിന്‍രെ മാതാപിതാക്കള്‍ പറഞ്ഞു..

അഭിമന്യുവിന്റെ മരണം ആസൂത്രിതമായ കൊലപാതകം തന്നെയെന്ന് വീട്ടുകാര്‍ ഉറച്ചു വിശ്വസിക്കുന്നു. എറണാകുളത്തു നിന്നും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അഭിമന്യുവിനെ വിളിച്ചു വരുത്തി വക വരുത്തുകയായിരുന്നുവെന്നാണ് കുടുംബവും ബന്ധുക്കളും ഉറച്ചു വിശ്വസിക്കുന്നത്. മകന്റെ ഘാതകര്‍ക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. പ്രതികളെന്ന് കരുതുന്ന 15 പേര്‍ക്കും കഠിനമായ ശിക്ഷ തന്നെ നല്‍കണമെന്നാവശ്യപ്പെടുന്നത്. കലാലയ രാഷ്ട്രീയത്തിന്റെ അവസാനത്തെ ഇരയായിരിക്കണം തന്റെ മകനെന്നും സ്‌കൂളുകളിലും കോളേജുകളിലും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്നുംഅദ്ദേഹം പറഞ്ഞു.

വിളിച്ചു വരുത്തി വക വരുത്തുകയായിരുന്നുവെന്നാണ് സഹോദരന്‍ പരിജിത്തിന്റെ അഭിപ്രായം. പാര്‍ട്ടി പരിപാടിക്കായി വട്ടവടയിലെത്തിയ അവന് നിരന്തരം വന്ന ഫോണ്‍കോളുകള്‍ വന്നിരുന്നതായും ചൂണ്ടിക്കാട്ടി. ആസൂത്രികമായി പദ്ധതിയൊരുക്കി ജീവനെടുത്തവരെ ജാമ്യമല്ലാ വകുപ്പുകളില്‍ പെടുത്തി പരമാവധി ശിക്ഷ ഉറപ്പു വരുത്തണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടട്ടു.

മന്ത്രിമാരായ എം.എം. മണിയും സംഭവം നടന്ന എറണാകുളത്തു വച്ചും, സംഭവത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് തങ്ങളുടെ വീട് സന്ദര്‍ശിച്ചതോടെയും സര്‍ക്കാരില്‍ നിന്ന് ആവശ്യമായ സഹായം ലഭിക്കുമെന്നുള്ള പ്രതീക്ഷയും ഈ കുടുംബത്തിനുണ്ട്. ഈ കൊലപാതകത്തിനു പിന്നിലുണ്ടെന്ന് കരുതുന്ന 15 പേര്‍ക്കും മരണശിക്ഷയില്‍ കുറഞ്ഞതൊന്നും നല്‍കരുത് എന്ന പിതാവിന്റെ തേങ്ങലില്‍ ഒരു ഗ്രാമത്തിന്റെ മുഴുവന്‍ വേദനയുണ്ട്

You might also like

-