ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പുയരുന്നു; പ്രളയസാധ്യത ഇന്ത്യയ്ക്ക് ചൈനയുടെ പ്രളയമുന്നറിയിപ്പ്

മഴയെ തുടർന്ന് വിവിധ അണക്കെട്ടുകളിൽ നിന്ന് 9020 ക്യുമെക്സ് ജലം നദിയിലേക്ക് തുറന്നുവിട്ടതായി ചൈന അറിയിച്ചു

0

ഡൽഹി: ബ്രഹ്മപുത്ര നദിയിൽ ഒന്നരനൂറ്റാണ്ടിലെ ഏറ്റവും കൂടിയ ജലനിരപ്പ്രേഖപ്പെടുത്തിയ സാഹചര്യത്തിൽ . ചൈന ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി ചൈനയിൽ സാങ്പോ എന്നറിയപ്പെടുന്ന ബ്രഹ്മപുത്രയിൽ ഒന്നരനൂറ്റാണ്ടിനിടെ ആദ്യമായാണ് ജലനിരപ്പ് ഇത്ര അധികം ഉയരുന്നത്.ബ്രമ്മപുത്രയിലെ ജലനിരപ്പുയരുന്നത് അരുണാചൽപ്രദേശ് മധ്യപ്രദേശ് അസം സംസ്ഥാനങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിക്കും

ചൈനയിൽ തുടരുന്ന കനത്ത് മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. മഴയെ തുടർന്ന് വിവിധ അണക്കെട്ടുകളിൽ നിന്ന് 9020 ക്യുമെക്സ് ജലം നദിയിലേക്ക് തുറന്നുവിട്ടതായി ചൈന അറിയിച്ചു. ജലനിരപ്പ് ഉയരും എങ്കിലും ആശങ്കപ്പെടാനില്ല എന്ന് കേന്ദ്ര ജലവിഭവ മന്ത്രാലയം വ്യക്തമാക്കി

You might also like

-