ഇന്ത്യ – ചൈന കരസേന മേജർ ജനറലുമാർ ചർച്ച പരാജയം സേനാപിന്മാറ്റം ഇല്ല.സേന വിന്യാസം ശക്തമാക്കി

ഏറ്റുമുട്ടലിന്‍റെ പശ്ചാതലത്തില്‍ അതിര്‍ത്തിയില്‍ ആയുധ വിന്യാസം ശക്തമാക്കി ഇന്ത്യ. കര, നാവിക, വ്യോമ സേനകളുടെ മേധാവികളുമായി പ്രധാനമത്രി ചർച്ച നടത്തി അതിർത്തിയിൽ സുരക്ഷാ ഒരുക്കാൻ സേന മേധാവികൾക്ക് നിർദേശം നൽകി .

0

ഡൽഹി : ഗൽവാൻ മേഖലയിൽ നിന്ന് അടിയന്തര സൈനിക പിന്മാറ്റം ഉണ്ടാവില്ല.ഇന്ത്യ – ചൈന കരസേന മേജർ ജനറലുമാർ തമ്മിലുള്ള ചർച്ച പരാജയപ്പെട്ടു. ഇന്ത്യ അതിർത്തിയിലേക്ക് സേന വിന്യാസം ശക്തമാക്കി ചൈനയുടെ ചതിക്ക് തിരിച്ചടി നല്കാൻ സൈന്യം പദ്ധതി ഇട്ടതായാണ്. കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിലെ സംഘർഷാവസ്ഥയ്ക്ക് ഇപ്പോഴും അയവുവന്നിട്ടില്ല വിവരം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗിക വസതിയിലെത്തി സ്ഥിതി ധരിപ്പിച്ചു ഏറ്റുമുട്ടലിന്‍റെ പശ്ചാതലത്തില്‍ അതിര്‍ത്തിയില്‍ ആയുധ വിന്യാസം ശക്തമാക്കി ഇന്ത്യ. കര, നാവിക, വ്യോമ സേനകളുടെ മേധാവികളുമായി പ്രധാനമത്രി ചർച്ച നടത്തി അതിർത്തിയിൽ സുരക്ഷാ ഒരുക്കാൻ സേന മേധാവികൾക്ക് നിർദേശം നൽകി .ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ. അവകാശവാദം വെറും അതിശയോക്തി മാത്രമാണെന്നും ഇന്ത്യ പ്രതികരിച്ചുഎന്നാൽ വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷം പരിഹരിക്കണമെന്ന ധാരണയിലെത്തി.

ഗൽവാൻ മേഖലയിലെ ഇരു രാജ്യങ്ങളിലെയും മേജർ ജനറൽമാരാണ് ചർച്ച നടത്തിയത്. ചർച്ച പാളിയെങ്കിലും സൈനിക മേധാവി തലത്തിലുള്ള സംഭാഷണങ്ങൾ വരുംദിവസങ്ങളിൽ തുടരും. സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ മേഖലയിൽ നിന്ന് സൈനിക പിൻമാറ്റം തൽക്കാലം ഉണ്ടാവില്ല. ഇതിനിടെ പ്രധാനമന്ത്രിയുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചർച്ച നടത്തി. അതിർത്തിയിലെ പ്രശ്നങ്ങളായിരുന്നു ചർച്ച വിഷയം.

നേരത്തെ ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാരുടെ ടെലഫോൺ സംഭാഷണത്തിൽ സംഘർഷം പരിഹരിക്കാൻ തീരുമാനമായിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്‌.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മിലായിരുന്നു ചർച്ച. സംഘർഷത്തിൽ എത്രയും പെട്ടെന്ന് അയവു വരുത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. അതിർത്തിയിലെ മുൻനിര സൈന്യത്തെ നിയന്ത്രിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഉഭയകക്ഷി ബന്ധങ്ങളിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മുന്നറിയിപ്പ് നൽകി.

അതേസമയം അതിർത്തിയിൽ പ്രകോപനം ഉണ്ടായാൽ തിരിച്ചടിക്കാൻ നമുക്ക് ശേഷിയുണ്ടെന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫ്രൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതിർത്തി പ്രശ്നത്തിന്‍റെ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ സർവ്വകക്ഷി യോഗം ചേരും. പ്രധാന രാഷ്ട്രീയ കക്ഷി നേതാക്കൾ വിഡിയോ കൂടിക്കാഴ്ചയിൽ പങ്കെടുക്കും.

You might also like

-