ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ തോറ്റു. എട്ടാംക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ക്ലാസ് നേതൃത്വ തിരഞ്ഞെടുപ്പിൽ തോറ്റ 13 കാരൻ ആത്മഹത്യ ചെയ്തു. സ്‌കൂൾ തെരഞ്ഞെടുപ്പിന് ശേഷം "ജൂലൈ 18 നാണ് കുട്ടിയെ കാണാതായത്. പിന്നീട് രാമന്നപേട്ടയിലെ റെയിൽ‌വേ ട്രാക്കിൽ മൃതദേഹം കണ്ടെത്തി. സ്കൂളിൽ ക്ലാസ് നേതൃത്വ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ കുട്ടി ഏറെ അസ്വസ്ഥനായിരുന്നു

0

തെലങ്കാന /ഹൈദ്രബാദ് :ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ ആറ് വോട്ടിന് പരാജയപ്പെട്ട മനോവിഷമത്തില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി ചരണ്‍(13) ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ബോണ്‍ഗിറില്‍ ആണ് നടുക്കുന്ന സംഭവമുണ്ടായത്.വ്യാഴാഴ്ച മുതല്‍ ചരണനിനെ കാണാനില്ലായിരുന്നു. ചരണിനെ കാണാതാകുന്നതിന് മൂന്ന് ദിവസം മുമ്പ് സ്‌കൂള്‍ മാനേജ്മെന്റ് ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പ് നടത്തുകയും ഇലക്ഷനില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ പെണ്‍കുട്ടിയോട് ചരണ്‍ ആറു വോട്ടുകള്‍ക്ക് തോല്‍ക്കുകയും ചെയ്തിരുന്നു.

ഇലക്ഷനില്‍ തോറ്റതില്‍ കുട്ടി മാനസിക വിഷമത്തിലായിരുന്നുവെന്ന് ബോണ്‍ഗിര്‍ ഡിസിപി പറഞ്ഞു. ചരണിനെ കാണാതായതോടെ, മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം വെള്ളിയാഴ്ച രാമണ്ണപ്പേട്ട് റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തുന്നത്.

അതേസമയം സ്‌കൂള്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്ന വാദം തെറ്റാണെന്നും ക്ലാസിലെ കുട്ടികള്‍ക്ക് വിദ്യാര്‍ത്ഥി മധുരം നല്‍കിയിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. ഇതിന് 1000 രൂപയോളം ചെലവാക്കിയിരുന്നെന്നും ഇതേച്ചൊല്ലി വീട്ടിലെ വഴക്കാണ് കുട്ടിയുടെ അത്മഹത്യയ്ക്ക് കാരണമെന്നാണ് അധികൃതര്‍ ആരോപിക്കുന്നത്.

You might also like

-