കേരളത്തെ അപമാനിച്ച യോഗിക്ക് മറുപടിയുമായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും

"യുപി കേരളം പോലെയായാൽ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്‍റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി ട്വിറ്ററിക്കുറിച്ചു

0

തിരുവനന്തപുരം | ബി ജെ പി യു പി യിൽ പരാജയപ്പെട്ടാൽ യു പി കേരളപോലെ യാകുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നു . “യുപി കേരളം പോലെയായാൽ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്‍റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി ട്വിറ്ററിക്കുറിച്ചു . യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.

Pinarayi Vijayan
@vijayanpinarayi

If UP turns into Kerala as

fears, it will enjoy the best education, health services, social welfare, living standards and have a harmonious society in which people won’t be murdered in the name of religion and caste. That’s what the people of UP would want.

അതേസമയം  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമര്‍ശനം രേഖപ്പെടുത്തി. ‘പ്രിയപ്പെട്ട യുപി, കേരളം പോലെയാകാൻ വേണ്ടി വോട്ട് ചെയ്യൂ…’ എന്നാണ് വി ഡി സതീശന്‍ ട്വിറ്ററില്‍ കുറിച്ചത്
V D Satheesan
@vdsatheesan

യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ചുട്ടമറുപടിയുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ രംഗത്ത്. യു.പി കേരളമായാല്‍ മികച്ച വിദ്യാഭ്യാസമുണ്ടാകും, കാശ്മീരായാല്‍ പ്രകൃതി ഭംഗിയുണ്ടാകും, ബംഗാളായാല്‍ മികച്ച സംസ്‌കാരവുമുണ്ടാകും എന്ന് ട്വിറ്ററില്‍ തരൂര്‍ കുറിച്ചു
Shashi Tharoor
@ShashiTharoor

 

UP will turn into Kashmir, Bengal or Kerala if BJP doesn’t come to power,

tells voters. UP should be so lucky!! Kashmir’s beauty, Bengal’s culture & Kerala’s education would do wonders for the place. UP’s wonderful: pity about its Govt.

You might also like

-