ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജയിൻ ഹവാലയിലെ മുഖ്യപ്രതി, ബിജെപിയുടെ കൂലിപ്പടയാളിയായി ​ഗവർണർ അസംബന്ധ നാടകം കളിക്കുന്നു ദേശാഭിമാനി

​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജയിൻ ഹവാലയിലെ മുഖ്യപ്രതി ആണ്. ജയിൻ ഹവാല കേസിൽ കൂടുതൽ പണം പറ്റിയ രാഷ്ട്രീയ നേതാവാണ് ആരിഫ് മുഹമ്മദ് ഖാൻ. ഈ വ്യക്തിയാണ് അഴിമതി ഇല്ലാത്ത ഇടതുപക്ഷത്തിനെതിരെ രം​ഗത്തെത്തുന്നത്.

0

തിരുവനന്തപുരം | ഗവർണർക്കെതിരെ ആഞ്ഞടിച്ച് സിപിഎം ദേശാഭിമാനി നിലപാട് വിറ്റ് ബി ജെ പിയിൽ എത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാൻ എന്ന് ദേശാഭിമാനി പറയുന്നു. എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തിയാണ് ​ഗവർണർ . ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജയിൻ ഹവാലയിലെ മുഖ്യപ്രതി ആണ്. ജയിൻ ഹവാല കേസിൽ കൂടുതൽ പണം പറ്റിയ രാഷ്ട്രീയ നേതാവാണ് ആരിഫ് മുഹമ്മദ് ഖാൻ. ഈ വ്യക്തിയാണ് അഴിമതി ഇല്ലാത്ത ഇടതുപക്ഷത്തിനെതിരെ രം​ഗത്തെത്തുന്നത്.
ആരിഫ് മുഹമ്മദ് ഖാനെതിരെ രണ്ട് ലേഖനങ്ങളാണ് ദേശാഭിമാനി എഴുതിയിരിക്കുന്നത്. മുസ്ലിം ഉന്മൂലനം ലക്ഷ്യമിടുന്ന പാർട്ടിയുടെ പിന്നാമ്പുറത്തുനടന്ന് വിലപേശി ഒരു രാഷ്ട്രീയ നേതാവിൻ്റെ പതനത്തിൻ്റെ അവസാന അധ്യായമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് ദേശാഭിമാനി പറയുന്നു. ഗവർണർ പുലഭ്യം പറഞ്ഞ് രാജ്ഭവനെ മലിനമാക്കുന്നു. അതൊരു ഗുണ്ടാ രാജ്ഭവനായി മാറിയിരിക്കുന്നു. ഏറ്റവും വലിയ ധൂർത്താണ് രാജ്ഭവനിൽ നടന്നുകൊണ്ടിരിക്കുന്നത് എന്നും ജനയുഗം കുറ്റപ്പെടുത്തുന്നു.ബിജെപിയുടെ കൂലിപ്പടയാളിയായി ​ഗവർണർ അസംബന്ധ നാടകം കളിക്കുകയാണ്. വിലപേശി കിട്ടിയ സ്ഥാനങ്ങളിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മതിമറന്നാടുന്നുവെന്നും ദേശാഭിമാനിയിലെ മുഖ പ്രസം​ഗവും ലേഖനവും പറയുന്നു .

അതേസമയം ​ഗവർണർ മനോ നില തെറ്റിയപോലെ പെരുമാറുന്നു എന്നാണ് സിപിഐ മുഖ പത്രമായ ജനയു​ഗത്തിന്റെ വിമർശനം. ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിന് രാജ്ഭവനെ ഉപയോ​ഗിക്കുന്നു. ​ഗവർണർ എന്ന വാക്കിനോട് നീതി കാണിക്കാതെ പുലഭ്യം പറയുന്നു. സ‍ർക്കാരിനെതിരെ ​ഗവർണർ ധൂർത്ത് ആരോപിക്കുന്നു. ​ഗവർണരുെട ചെലവ് എന്തെന്ന് വെബ്സൈറ്റ് പറയും. ഓരോ മാസവും ​ഗവർണർ സംവിധാനത്തിനായി കോടികൾ ചെലവാക്കുകയാണെന്നും ജനയു​ഗം പറയുന്നു

You might also like

-