വളർത്തുനായ ചത്തതിന് വേലകാരിയെ വീട്ടുടമസ്ഥയും അനുജത്തിയും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി

നയാ ചത്തത് മഹാലക്ഷ്മിയുടെ പരിചരണ കുറവുകൊണ്ടാണെന്നും. പട്ടിയെ പെൺകുട്ടികൊന്നതാണെന്നു ആരോപിച്ചായിരുന്നു ഇവർ പെൺകുട്ടിയെ കൊന്നത്

0

ചെന്നൈ :വിദേശത്തുനിന്നു കൊണ്ടുവന്ന വളർത്തു നയാ ചത്തതിനെ തുടർന്ന് പത്തൊൻപതു വയസ്സുള്ള വീട്ടുവേലക്കാരിയെ വീട്ടുടമസ്ഥയും അവരുടെ അനുജത്തിയും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി .അന്ത്രപ്രദേശ് രാജ മന്ത്രി സ്വദേശിനീ മഹാലക്ഷ്മി 19 താണ് ഉടമസ്ഥയുടെ ക്രൂരമായ പീഡനമേറ്റ കൊല്ലപ്പെട്ടത് . ചെന്നൈ പെൻസൺ നഗർ അവന്യൂ റോഡിൽ “കാഞ്ചിപുരം ഗ്യാസ്” ഏജൻസി നടത്തുന്ന മുരുകാനന്ദം ത്തിന്റെ വീട്ടിലാണ് ആരും കോല അരങ്ങേറിയത് . കഴിഞ്ഞ പത്തുവർഷമായി ഇവരുടെ വീട്ടിൽ ജോലിക്കുനിൽക്കുന്ന മഹാലക്ഷിമിയെ മുരുകാനന്ദ ത്തിന്റെ ഭാര്യയും മറ്റുള്ളവരും ഉപദ്രവിക്കുന്നത് പതിവായിരുന്നു .കഴിഞ്ഞദിവസം ഇവരുടെ വീട്ടിൽ വളർത്തിയിരുന്ന വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത നയാ ചത്തുപോയിരുന്നു . നയാ ചത്തത് മഹാലക്ഷ്മിയുടെ പരിചരണ കുറവുകൊണ്ടാണെന്നും. പട്ടിയെ പെൺകുട്ടികൊന്നതാണെന്നു ആരോപിച്ചായിരുന്നു ഇവർ പെൺകുട്ടിയെ കൊന്നത് , സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ . പട്ടി ചത്തതിനെ തുടർന്ന് മുരുകാനന്ദത്തിന്റെ ഭാര്യ സുഷ്‌മിത്ര പ്രിയ യും (36) ഇവരുടെ അനുജത്തി മിത്രക്ഷി (32) യും ചേർന്ന് . വേലക്കാരി കുട്ടിയെ കൊന്നുകളയാൻ തീരുമാനിക്കുകയും വീട്ടിലുണ്ടായിരുന്ന സി സി ടി വി ഓഫ് ചെയ്ത ശേഷം അടുക്കളയിൽ ഉപയോഗിക്കുന്ന വലിയ ചട്ടകം ഉപയോഗിച്ച കുട്ടിയെ അടിച്ചു വിഴ്ക്കുകയും പിന്നീട് ക്രൂരമായി മർദിച്ച ബോധം കെടുത്തിയ ശേഷം വെള്ളം തിളപ്പിച്ച ബോധ മറ്റുകിടന്ന പെൺകുട്ടിയുടെ ദേഹത്തൊഴിക്കുകയുമായിരുന്നു പൊള്ളലേറ്റ പെൺകുട്ടി ഉച്ചത്തിൽ നിവിളിച്ചപ്പോൾ വീടിനുള്ളിലെ സ്റ്റോർ റൂമിൽ ഇട്ട് വാതിൽടക്കുകയുമായിരുന്നു പിന്നീട് പെൺകുട്ടി മരിച്ചു വെന്ന് ഉറപ്പായപ്പോൾ പോലിസ് സ്റ്റേഷനിൽ വിളിച്ച്‌ വേലക്കാരി ആത്ഹത്യക്ക് ശ്രമിച്ചതായും ഉടൻ എത്തണമെന്നറിയിക്കുകയുമായിരുന്നു പോലീസ് സെത്തിയെപൊഴേക്കും പെൺകുട്ടിമറിച്ചിരുന്നു പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തുകയും ശരത്തിൻറെ 80ശമനത്തിലധികം പൊള്ളലെറ്റ തായും കണ്ടു ഇതേ തുടർന്ന് വീട്ടുടമ മുരുകാനന്ദനെ പോലീസ് വിളിച്ചുവരുത്തി ചോദ്യ ചെയ്തപ്പോളാണ് ഭാര്യയും അവരുടെ അനുജത്തിയും ചേർന്നാണ് കൊല നടത്തിയതെന്ന വിവരം പുറത്തറിയുന്നത് , പെൺകുട്ടിയ കൊല്ലുന്നതിനെ മുൻപ് ഭാര്യ ഇയാളെ ഫോണിൽ വിളിച്ച്‌ കൊലപാതകം നടത്തുന്നത് സംബന്ധിച്ച വിവരം കൈമാറിയിരുന്നു . മുന്ന് പേരുടെ പേരിൽ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ്സെടത്തട്ടുണ്ട്

You might also like

-