ചേലാകര്‍മ്മത്തിനെതിരെ സുപ്രീംകോടതി   വ്യക്തിയുടെ  സ്വകാര്യതയുടെയുംസ്വാതന്ത്ര്യത്തിന്റേയും ലംഘനം 

ചേലാകര്‍മം നിരോധിക്കണം എന്നാവശ്യപ്പെട്ട് അഡ്വ സുനിത തിവാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം

0

ഡൽഹി :ചേലാകര്‍മം വ്യക്തി സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും മേലുള്ള കടന്നു കയറ്റമാണെന്ന് സുപ്രീം കോടതിഅഭിപ്രായപ്പെട്ടു . ദാവൂദി ബോറ സമുദായത്തില്‍ നടന്നുവരുന്ന പെണ്‍കുട്ടികളിലെ ചേലാകര്‍മം നിരോധിക്കണം എന്നാവശ്യപ്പെട്ട് അഡ്വ സുനിത തിവാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ഭര്‍ത്താവിന്റെ ഇഷ്ടം പിടിച്ചുപറ്റാന്‍ വേണ്ടി സ്ത്രീകള്‍ ചേലാകര്‍മം നടത്തുന്നതിനെയും കോടതി ചോദ്യം ചെയ്തു. എന്തിനാണ് സ്ത്രീകള്‍ ചേലാകര്‍മം ചെയ്യുന്നതെന്നും സ്ത്രീകള്‍ വളര്‍ത്തു മൃഗങ്ങള്‍ ആണോ എന്ന് ഹരജിയില്‍ വാദം കേള്‍ക്കവെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു.

ആചാരത്തിന്റെ ഭാഗമായാണ് സ്ത്രീകളുടെ ചേലാകര്‍മം നടത്തുന്നതെന്നാണ് ശിയാ വിഭാഗത്തിലെ ഉപവിഭാഗമായ ദാവൂദി ബോറ മുസ്ലീങ്ങളുടെ വാദം. ചേലാകര്‍മം എന്ന ആചാരത്തെ കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശമില്ലെന്നും വൈദ്യശാസ്ത്രത്തിന്റെ പിന്തുണയില്ലാതെയാണ് ഇത് നടപ്പാക്കുന്നത് എന്നും അഡ്വ സുനിത തിവാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

സ്ത്രീകളുടെ ചേലാകമര്‍മം നിരോധിച്ചതിനെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പിന്തുണച്ചു. യു.എസ്, യു.കെ. ആസ്‌ട്രേലിയ, 27 ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ചേലാകമര്‍മത്തിന് നിരോധനമുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വ്യക്തമാക്കി. കേസില്‍ വീണ്ടും  വാദം തുടരും

You might also like

-