ചന്ദ്രിക കള്ളപ്പണ കേസ് മുഈന്‍ അലി തങ്ങൾ ഇന്ന് ഇ ഡി ക്ക് മുന്നിൽ

ഇന്ന് രാവിലെ ഇഡി കൊച്ചി ഓഫീസിൽ ഹാജരായി മൊഴി നൽകാനാണ് മുഈൻ അലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്

0

കൊച്ചി :ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാണക്കാട് കുടുംബാംഗവും യൂത്ത് ലീഗ് ദേശീയ നേതാവുമായ മുഈന്‍ അലി തങ്ങൾ ഇന്ന് ഇ ഡി ക്ക് മുന്നിൽ ഹാജരാകും.വാർത്ത സമ്മേളനത്തിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന മുഈന്‍ അലി തങ്ങളുടെ ആരോപണത്തിന് പിന്നാലെയാണ് ഹാജരാകാൻ ഇ ഡി നോട്ടിസ് നൽകിയത്. ഇന്ന് രാവിലെ ഇഡി കൊച്ചി ഓഫീസിൽ ഹാജരായി മൊഴി നൽകാനാണ് മുഈൻ അലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഇ ഡി അന്വേഷണം പാണക്കാട് കുടുംബത്തിലേക്ക് നീളുകയും പാണക്കാട് തങ്ങളെ ചോദ്യം ചെയ്യാനായി ഇ ഡി നോട്ടീസ് അയക്കുകയും ചെയ്ത സാഹചര്യത്തിലാണ്. .മുഈന്‍ അലി തങ്ങൾ കുഞ്ഞാലിക്കുട്ടിക്കെതിരെ തിരിഞ്ഞത് .ചന്ദ്രിക കള്ളപ്പണ ഇടപാട് കേസില്‍ മുഈനലി തങ്ങളുടെ മൊഴിയെടുക്കാനും തെളിവ് ശേഖരിക്കാനുമാണ് ഇ.ഡി വിളിച്ചുവരുത്തുന്നത്. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ മുഈനലി തങ്ങളുടെ പക്കലുണ്ടെന്ന നിഗമനത്തിലാണ് ഇ.ഡി.കെ.ടി ജലീല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ ചന്ദ്രികയുടെ അക്കൗണ്ടില്‍ 10 കോടി രൂപ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.പത്രത്തിന്റെ ആവശ്യങ്ങള്‍ക്കായല്ല പണം എത്തിയതെന്ന കണ്ടെത്തലിലാണ് അന്വേഷണ സംഘം

പലവരിവട്ടം പാലം അഴിമതി പണം ചന്ദ്രിക പത്രം വഴി വെളിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഇ ഡി കേസ് ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാ‍ന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്‍റെ കഴിവുകേടാണെന്നായിരുന്നു നേരത്തെ മുഈൻ അലി ഉ ആരോപണം ഉന്നയിച്ചിരുന്ന് . പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈന്‍ അലി പറഞ്ഞിരുന്നു.

You might also like

-