ബഫർ സോൺ സി പി ഐ എം ഭരിക്കുന്ന ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയിലേക്ക്

വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം നടക്കുന്നതായി പഞ്ചായത്ത് പ്രസിഡൻറ് കെ സുനിൽ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ നിയമ പടികൾക്ക് പിന്തുണ നൽകുന്നതിൻ്റെ ഭാഗമായി കൂടിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകുന്നതെന്ന് സുനിൽ പറഞ്ഞു.

0

കോഴിക്കോട് | ബഫർ സോൺ ഉപഗ്രഹ സർവ്വേ വിഷയത്തിൽ എൽഡിഎഫ് ഭരിക്കുന്ന കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിക്കുന്നു. ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പഞ്ചായത്ത് ഭരണസമിതി ശനിയാഴ്ച പ്രത്യേക യോഗം ചേരും.പഞ്ചായത്ത് വിളിച്ച സർവ്വകക്ഷിയോഗത്തിൽ തീരുമാനം അറിയിച്ചു ഇതിനായി പ്രത്യേക ഭരണസമിതി യോഗം ചേരും. ജനങ്ങളുടെ ആശങ്കയകറ്റാനായി പഞ്ചായത്തിൻ്റെതായ പ്രശ്നങ്ങൾ കോടതിയെ അറിയിക്കാനാണ് തീരുമാനം.വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം നടക്കുന്നതായി പഞ്ചായത്ത് പ്രസിഡൻറ് കെ സുനിൽ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ നിയമ പടികൾക്ക് പിന്തുണ നൽകുന്നതിൻ്റെ ഭാഗമായി കൂടിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകുന്നതെന്ന് സുനിൽ പറഞ്ഞു.

പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ബഫർ സോണിൽ ഉൾപ്പെട്ടതോടെയാണ് പഞ്ചായത്ത് സുപ്രിം കോടതിയെ സമീപിക്കാൻ പോകുന്നത്.ഉ​പ​ഗ്ര​ഹ സ​ർ​വേ റി​പ്പോ​ർ​ട്ടി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​വും പ​രാ​തി​ക​ളും ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ഉ​പ​ഗ്ര​ഹ​സ​ർ​വേ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ സംസ്ഥാന സ​ർ​ക്കാ​റും സു​പ്രീം​കോ​ട​തി​യി​ൽ സാ​വ​കാ​ശം തേ​ടാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.ബഫർസോണിൽ സംബന്ധിച്ച് പരാതികൾ നൽകാനുളള ഹെൽപ് ഡെസ്ക് തുടങ്ങുന്നതിലും ഫീൽഡ് സർവേയിലും ഇന്ന് ചേരുന്ന യോഗം തീരുമാനമെടുക്കും. യോഗത്തിൽ 88 പഞ്ചായത്ത് പ്രസിഡന്റുമാരും വില്ലേജ് ഓഫീസർമാരും ഓൺലൈൻ വഴി പ​ങ്കെടു​ക്കും.

ബഫർ സോൺ വിഷയത്തിൽ കോഴിക്കോട് കൂരാച്ചുണ്ടിൽ നാളെ ജനകീയ കൺവൻഷൻ സംഘടിപ്പിച്ചിട്ടുണ്ട്. സ്ഥലം എം എൽ എ, കെ എം സച്ചിൻദേവിൻ്റെ നേതൃത്വത്തിലാണ് ജനകീയ കൺവൻഷൻ വിളിച്ചു ചേർത്തത്. മുൻ ഇടുക്കി എം പി ജോയിസ് ജോർജും പങ്കെടുക്കും. സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളും ജനങ്ങളുടെ പരാതികളും കൺവൻഷൻ ചർച്ച ചെയ്യും.

You might also like

-