സിബിഎസ്ഇ പരീക്ഷകൾ പഠിച്ച സ്കൂളിൽ തന്നെ മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി

ക്ലാസ് 10, പ്ലസ് ടു എന്നിവയുടെ അവശേഷിച്ച പരീക്ഷകളാണ് ജൂലൈ ഒന്നു മുതൽ 15 വരെ നടക്കുന്നത്

0

ഡൽഹി :സിബിഎസ്ഇ പരീക്ഷക്കുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി. പരീക്ഷകൾ അതത് സ്കൂളിൽ തന്നെ നടത്താൻ കേന്ദ്ര മാനവശേഷി വികസന വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ക്ലാസ് 10, പ്ലസ് ടു എന്നിവയുടെ അവശേഷിച്ച പരീക്ഷകളാണ് ജൂലൈ ഒന്നു മുതൽ 15 വരെ നടക്കുന്നത്. പുതിയ സാഹചര്യത്തിൽ പരീക്ഷകൾ അതേ സ്കൂളിൽ വച്ച് തന്നെ നടത്തണമെന്ന് നിർദേശം നൽകിയതായി കേന്ദ്ര മാനവ വികസന ശേഷി മന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു. പുറത്തുള്ള കേന്ദ്രങ്ങളിൽ പരീക്ഷ നടത്താൻ പാടില്ല. കോവിഡ് ബാധ കാരണം വിദ്യാർഥികൾ യാത്ര ചെയ്യുന്നത് ഒഴിവാക്കാനാണ് ഈ നിർദ്ദേശം. പരീക്ഷാകേന്ദ്രങ്ങളിൽ സാമൂഹ്യ അകലം പാലിക്കണം. സാനിറ്റൈസർ വിദ്യാർഥികൾ കൊണ്ടുവരണം. മാസ്ക്കുകൾ ധരിക്കണം.ജൂലൈ അവസാന വാരത്തിൽ പരീക്ഷഫലം പ്രഖ്യാപിക്കും.

പരീക്ഷാ മൂല്യനിർണയം അധ്യാപകർ വീടുകളിൽ തന്നെ നടത്തണം. ഈ അധ്യാപകരെ മറ്റു ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പരീക്ഷാഫലം ജൂലൈ അവസാനവാരത്തിൽ തന്നെ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ദേശീയതലത്തിൽ മാറ്റി വച്ച ക്ലാസ് 10, പ്ലസ് ടു പരീക്ഷകളും കൂടാതെ ഡൽഹി നോർത്ത് ഈസ്റ്റിലെ പത്താം ക്ലാസ് പരീക്ഷകളുമാണ് നടക്കുന്നത്. ഡൽഹി കലാപ സമയത്ത് ഈ പ്രദേശങ്ങളിലെ സ്കൂളുകളിൽ പരീക്ഷകൾ ഒന്നും നടന്നില്ല. മൊത്തം 22 പരീക്ഷകളാണ് നടക്കാനുള്ളത്. കഴിഞ്ഞ മാർച്ച് 25നാണ് പരീക്ഷകൾ നിർത്തിവെച്ചത്. എന്നാൽ സംസ്ഥാനതലത്തിൽ നടക്കുന്ന പരീക്ഷകൾ സംബന്ധിച്ച പുതിയ മാർഗനിർദ്ദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പാണ് നിർദേശം നൽകേണ്ടത്.എന്നാൽ സംസ്ഥാന തല പരീക്ഷകൾക്കുള്ള പുതിയ മാർഗനിർദേശങ്ങൾ നൽകിയിട്ടില്ല

You might also like

-