ജാഗ്രത !!  ഓഖിക്ക് പിന്നാലെ ലുബാന്‍ വരുന്നു ; പുതിയ ചുഴലിക്കാറ്റിന് പേര് നല്‍കിയത് ഒമാന്‍

ലുബാന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിന്റെ തെക്കും പടിഞ്ഞാറന്‍ ഭാഗങ്ങളിലുമുള്ള കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനുള്ള സാഹചര്യം മുന്‍നിര്‍ത്തി ഇന്നു രാത്രിയോടെ മുഴുവന്‍ മത്സ്യത്തൊഴിലാളികളും കടലില്‍ പോകുന്നത് താല്‍കാലികമായി നിര്‍ത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്ന ഈ സാഹചര്യം അസാധാരണവും ഗൗരവകരവുമാണ്

0

തിരുവനതപുരം :   കേരളത്തെ വീണ്ടും ഭീതിയിലാഴ്ത്തി ഓഖി പിന്നാലെ  ‘ലുബാനും” വരുന്നു. കേരളത്തില്‍ കനത്ത മഴയ്ക്ക് കാരണമാകുന്ന ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്. കാറ്റുകളുടെ പട്ടികയിലേക്ക് 53ാമതായി ഒമാന്‍ നല്‍കിയ പേരാണ് ലുബാന്‍. കന്യാകുമാരിക്കും രാമേശ്വരത്തെ മന്നാര്‍ ഉള്‍ക്കടലിലും മധ്യേയാണ് ഇപ്പോള്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. ലുബാന്‍ കേരളത്തിന്റെ ദക്ഷിണ മേഖലയില്‍ ശക്തമായ മഴയ്ക്ക് കാരണമാകുമെങ്കിലും വടക്ക് പ്രദേശങ്ങളില്‍ ഇതിന്റെ പ്രഭാവം മഴയ്ക്ക് ശക്തി പകരില്ല.

നിലവിലെ ന്യൂനമര്‍ദ്ദം ലുബാന ചുഴലിക്കാറ്റായി മാറിയില്ലെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം ഒക്ടോബര്‍ എട്ടിന് രൂപപ്പെട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി പരിണമിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ മഴ ശക്തമാകും. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടാവുന ലുബാന്‍ ഒമാന്‍ തീരത്തും വീശുമെന്ന് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. എന്നാല്‍, കാറ്റ് കറാച്ചിഗുജറാത്ത് തീരത്തേക്കു കറങ്ങിത്തിരിയാനുള്ള സാധ്യതയാണ് യുഎസ് കാലാവസ്ഥാ കേന്ദ്രം പങ്കുവെച്ചത്.

ലുബാന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിന്റെ തെക്കും പടിഞ്ഞാറന്‍ ഭാഗങ്ങളിലുമുള്ള കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനുള്ള സാഹചര്യം മുന്‍നിര്‍ത്തി ഇന്നു രാത്രിയോടെ മുഴുവന്‍ മത്സ്യത്തൊഴിലാളികളും കടലില്‍ പോകുന്നത് താല്‍കാലികമായി നിര്‍ത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്ന ഈ സാഹചര്യം അസാധാരണവും ഗൗരവകരവുമാണ്.

You might also like

-