എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ നടത്തിയ സമരത്തെ വിമർശിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

താൻ മൗനം വെടിഞ്ഞിരുന്നെങ്കിൽ സഭ തന്നെ വീണു പോകമായിരുന്നു. തനിക്കുണ്ടായ മനക്ലേശങ്ങൾ സിനഡിനെ അറിയിക്കും. തെറ്റായ പ്രവർത്തിയിലേക്ക് വീണ വൈദികർ ഉൾപ്പെടെയുള്ളവരെ സിനഡ് തിരുത്തും. പ്രതിഷേധങ്ങൾ ഉണ്ടാക്കിയവരെ തള്ളിക്കളയരുതെന്നും അവർ തിരിച്ചു വരുമെന്നും ആലഞ്ചേരി പറഞ്ഞു.

0

എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ നടത്തിയ സമരത്തെ വിമർശിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സമര രീതികൾ സഭയ്ക്ക് യോജിച്ചതായിരുന്നില്ല. ഇതെല്ലാം സഭയെ വേദനിപ്പിച്ചുവെന്നും ആലഞ്ചേരി പറഞ്ഞു.

സത്യവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ല. താൻ മൗനം വെടിഞ്ഞിരുന്നെങ്കിൽ സഭ തന്നെ വീണു പോകമായിരുന്നു. തനിക്കുണ്ടായ മനക്ലേശങ്ങൾ സിനഡിനെ അറിയിക്കും. തെറ്റായ പ്രവർത്തിയിലേക്ക് വീണ വൈദികർ ഉൾപ്പെടെയുള്ളവരെ സിനഡ് തിരുത്തും. പ്രതിഷേധങ്ങൾ ഉണ്ടാക്കിയവരെ തള്ളിക്കളയരുതെന്നും അവർ തിരിച്ചു വരുമെന്നും ആലഞ്ചേരി പറഞ്ഞു.

മാർ ജോർജ് ആലഞ്ചേരിയെ ഭരണച്ചുമതലയിൽ നിന്നും ഒഴിവാക്കണം എന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനം വേണമെന്നാവശ്യപ്പെട്ടാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ സമരം ചെയ്തത്. ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സഭാ നേതൃത്വം പറഞ്ഞതോടെ വൈദികർ ഇന്നലെ സമരം അവസാനിപ്പിച്ചിരുന്നു. സമരം ചെയ്ത വൈദികരുമായി സിനഡിലെ സ്ഥിരം അരംഗങ്ങൾ നടത്തിയ ചർച്ചയിലായിരുന്നു തീരുമാനമായത്.

You might also like

-